ലോകകപ്പ്: ലക്ഷ്മണിനെ ഒഴിവാക്കി
കൊല്‍ക്കത്ത: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വി.വി.എസ്. ലക്ഷ്മണിനെ ഒഴിവാക്കി. ഡിസംബര്‍ 30 തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് (ബിസിസിഐ) യോഗത്തിന് ശേഷം സെക്രട്ടറി കരുണാകരന്‍ നായരാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇതാണ്: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്, ദിനേശ് മോംഗിയ, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ആശിശ് നെഹ്റ, സഹീര്‍ഖാന്‍, സഞ്ജയ്ബംഗാര്‍, അജിത് അഗാര്‍ക്കര്‍,ജവഗല്‍ ശ്രീനാഥ്, പാര്‍ത്ഥിവ് പട്ടേല്‍ (റിസര്‍വ് വിക്കറ്റ് കീപ്പര്‍).
ഏഴ് ബാറ്റ്സ്മാന്‍മാര്‍, ഒരു ഓള്‍ റൗണ്ടര്‍, രണ്ട് സ്പിന്നര്‍മാര്‍, നാല് പേസ് ബൗളര്‍മാര്‍, ഒരു റിസര്‍വ് വിക്കറ്റ് കീപ്പര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്ത്യന്‍ ടീം. ഏഴാമത്തെ ബാറ്റ്സ്മാനായി ദിനേശ് മോംഗിയയും വി.വി.എസ്. ലക്ഷ്മണും തമ്മിലായിരുന്നു മത്സരം. ഒടുവില്‍ വിക്കറ്റുകള്‍ക്കിടയില്‍ നന്നായി ഓടാന്‍ കഴിയുന്നു, വേഗത്തില്‍ റണ്ണെടുക്കുന്ന ബാറ്റ്സ്മാന്‍ എന്ന അനുകൂല ഘടകം ദിനേശ് മോംഗിയയെ തുണച്ചു.
ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് സഞ്ജയ് ബംഗാറും രീതിന്ദര്‍ സോധിയും തമ്മിലുള്ള മത്സരത്തില്‍ നറുക്കുവീണത് സഞ്ജയ് ബംഗാറിന്. രണ്ടു സ്പിന്നര്‍മാരുടെ റോളില്‍ ഹര്‍ഭജനും കുംബ്ലെയും തന്നെയായിരിക്കും എന്നകാര്യം ഉറപ്പായിരുന്നു. നാല് പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ജവഗല്‍ ശ്രീനാഥ്, ആശിശ് നെഹ്റ, സഹീര്‍ഖാന്‍, അജിത് അഗാര്‍ക്കര്‍ എന്നിവര്‍ സ്ഥാനം പിടിച്ചു.
രാഹുല്‍ ദ്രാവിഡായിരിക്കും വിക്കറ്റ് കീപ്പര്‍. റിസര്‍വ്വിക്കറ്റ് കീപ്പറുടെ റോളിലാണ് പാര്‍ത്ഥിവ് പട്ടേലിനെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications