ഡാല്‍മിയ ഐസിസിയില്‍ നിന്നും രാജിവച്ചു
കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഐസിസിയില്‍ നിന്നും രാജിവച്ചു. ഐസിസിയിലെ ലോകകപ്പ് കരാര്‍ സമിതിയില്‍ നിന്നാണ് ജഗ്മോഹന്‍ ഡാല്‍മിയ രാജിവച്ചത്.
ഡിസംബര്‍ 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഡാല്‍മിയ തന്റെ രാജി പ്രഖ്യാപിച്ചത്. അന്താരാഷ്ട്രക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ബിസിസിഐയും തമ്മില്‍ ലോകകപ്പ് ക്രിക്കറ്റ് കരാറിനെച്ചൊല്ലിയുള്ള വിവാദത്തെതുടര്‍ന്നാണ് ഡാല്‍മിയയുടെ രാജി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള ബിസിസിഐ യോഗത്തിനിടയിലാണ് നാടകീയമായി ജഗ്മോഹന്‍ ഡാല്‍മിയ തന്റെ രാജി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍കളിക്കാരുടെ താല്പര്യങ്ങള്‍ക്ക് ഹാനികരമായ കരാര്‍ വ്യവസ്ഥകള്‍ ഉന്നയിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ താന്‍ അന്താരാഷ്ട്രകോടതിയെ സമീപിക്കുമെന്നും ഡാല്‍മിയ വ്യക്തമാക്കി. ഡിസംബര്‍ 31 ചൊവാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications