ഇന്ത്യ അഞ്ചുവിക്കറ്റിന് തോറ്റു
ക്രൈസ്റ് ചര്‍ച്ച്: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്റ് അഞ്ച് വിക്കറ്റിന്റെ ജയം നേടി. ഇതോടെ ഏഴ് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്റ് 3-0ന് മുന്നിട്ട് നില്ക്കുകയാണ്.
ജയിക്കാന്‍ 10 9 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്റ് വെറും 26.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 32 റണ്‍സെടുത്ത നാഥന്‍ ആസ്ലെയാണ് ന്യൂസിലാന്റിന്റെ വിജയശില്പി.
നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.1 ഓവറില്‍ 108 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്- 20 റണ്‍സ്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് തുലയ്ക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക്വേണ്ടി അജിത് അഗാര്‍ക്കര്‍ മൂന്ന് വിക്കറ്റ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കാനിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കളിച്ചില്ല. ജനവരി ഒന്ന് ബുധനാഴ്ച രാവിലെ സച്ചിന്റെ പരിക്ക് ഭേദമായില്ലെന്ന് ഡോക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications