Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും നാണം കെട്ട തോല്‍വി; ന്യൂസിലാന്റിന് പരമ്പര

ക്യൂന്‍സ്ടൗണ്‍: ന്യൂസിലാന്റിനെതാരിയ ടെസ്റ് പരമ്പരയിലെ തോല്‍വിയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. തുടര്‍ച്ചയായ നാലാം ഏകദിനത്തിലും തോറ്റ ഇന്ത്യ ഏഴ് കളികളുള്ള പരമ്പര 4-0ന് ന്യൂസിലാന്റിന് സമ്മാനിച്ചു.

തുടര്‍ച്ചയായ നാലാമത്തെ കളിയിലും ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് കണ്ടത്. വിക്കറ്റ് തുലക്കുന്നതില്‍ മത്സരിച്ച ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ 122 റണ്‍സെടുക്കുമ്പോഴേക്കും 43.4 ഓവറില്‍ എല്ലാവരും പുറത്തായി.

അനായാസമായി നേടാവുന്ന വിജയലക്ഷ്യം മറ്റൊരിക്കല്‍ കൂടി എതിരാളികള്‍ക്ക് സമ്മാനിച്ച് പുറത്തായ ഇന്ത്യയ്ക്കെതിരെ 25.4 ഓവറില്‍ ന്യൂസിലാന്റ് വിജയം കണ്ടു. ഏഴ് വിക്കറ്റ് വിജയമാണ് ന്യൂസിലാന്റ് നേടിയത്.

ന്യൂസിലാന്റ് ബൗളര്‍മാരെ തളക്കാന്‍ ശ്രീനാഥ് മാത്രമേയുണ്ടായുള്ളൂ. വീണ മൂന്ന് വിക്കറ്റും ശ്രീനാഥിന്റെ ക്രെഡിറ്റിലാണ്.

ഏഴ് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇനി മൂന്ന് കളികള്‍ ബാക്കിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+