ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ചു
വെല്ലിംഗ്ടണ്‍: ഒടുവില്‍ നാല് പരാജയങ്ങള്‍ക്ക് ശേഷം, ന്യൂസിലാന്റിനെതിരെ ഇന്ത്യ ആശ്വാസവിജയം നേടി. വെസ്റ്പാക് ട്രസ്റ് സ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ട് വിക്കറ്റിന് ഇന്ത്യ കഷ്ടിച്ച് ജയം നേടുകയായിരുന്നു.
ഏഴ് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര, ആദ്യത്തെ നാല് മത്സരങ്ങള്‍ ജയിച്ച് ന്യൂസിലാന്റ് സ്വന്തമാക്കിയിരുന്നു. ആശ്വാസവിജയം നേടാന്‍ ജനവരി എട്ട് ബുധനാഴ്ച ഇറങ്ങിയ ഇന്ത്യയ്ക്ക് അത് നേടിക്കൊടുത്തത് യുവരാജ് സിംഗും സഹീര്‍ഖാനും ചേര്‍ന്നായിരുന്നു. കാല്‍ക്കുഴയിലെ പരിക്കുമൂലം കഴിഞ്ഞ നാല് ഏകദിനങ്ങളില്‍ നിന്നും വിട്ടുനിന്ന സച്ചിന് കളിച്ചെങ്കിലും പൂജ്യനായി മടങ്ങി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്റെ ബാറ്റിംഗ് നിര തുടക്കത്തില്‍ തകരുന്നതാണ് കണ്ടത്. സഹീര്‍ഖാനായിരുന്നു ന്യൂസിലാന്റിനെ പിച്ചിചീന്തിയത്. മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ന്യൂസിലാന്റ് ഗതികെട്ട നിലയിലായിരുന്നു തുടക്കത്തില്‍. ക്യാപ്റ്റന്‍ ഫ്ലെമിംഗും കെയ്ന്സും ചേര്‍ന്ന് ന്യൂസിലാന്റിനെ മെല്ലെ കരകയറ്റാന്‍ ശ്രമിച്ചു. പക്ഷെ 48 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റ് നഷ്ടമായി. വെറും 51 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടനിലയില്‍ നിന്നും സ്റൈറിസാണ് ന്യൂസിലാന്റിന്റെ കുറച്ചുകൂടി ഭേദപ്പെട്ട നിലയിലെത്തിച്ചത്. 35 റണ്‍സെടുത്ത ആഡംസും ന്യൂസിലാന്റിനെ ആശ്വാസകരമായ സ്കോറില്‍ എത്തിച്ചു.
168 റണ്‍സിന് അവസാനിച്ച ന്യൂസിലാന്റ് ഇന്നിംഗ്സിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വീണു. ദിനേഷ് മോംഗിയ, സൗരവ് ഗാംഗുലി, സച്ചിന് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പക്ഷെ വീരേന്ദ്ര സെവാഗ് തളരാതെ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാരെ ശരിക്കും ശിക്ഷിച്ചു. പക്ഷെ 45 റണ്‍സെടുത്ത വീരേന്ദ്ര സെവാഗ് വീണതോടെ ഇന്ത്യ വീണ്ടും പതറി. എന്നാല്‍ പിന്നീട് 54 റണ്‍സെടുത്ത യുവരാജ് സിംഗും എട്ടാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സഹായിച്ച സഹീര്‍ ഖാനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications