ഐസിസി കരാറില്‍ ഇന്ത്യ ഒപ്പുവച്ചു
ന്യൂസിലാന്റ്: ലോകകപ്പ് ക്രിക്കറ്റിനായി ഉണ്ടാക്കിയ വിവാദ ഐസിസി കരാറില്‍ ഇന്ത്യന്‍ കളിക്കാര്‍ ഒപ്പുവച്ചു. ജനവരി 10 വെള്ളിയാഴ്ചയാണ് കളിക്കാര്‍ കരാറില്‍ ഒപ്പിട്ടത്.
എന്നാല്‍ കരാറിലെ ചില വ്യവസ്ഥകളോട് കളിക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിന്റെ സ്പോണ്‍സര്‍മാര്‍ക്കെതിരായ കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്ന വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന് കളിക്കാര്‍ അഭിപ്രായപ്പെടുന്നു. ലോകകപ്പിന് 30 ദിവസം മുമ്പും 30 ദിവസത്തിന് ശേഷവും ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ക്കെതിരായ കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്ന വ്യവസ്ഥയും പുനപരിശോധിക്കാന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പിട്ട കരാര്‍ ബിസിസിഐയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പ്രധാനമായും ഇന്ത്യന്‍ ക്യാപ്റ്റര്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദ്രാവിഡ് എന്നിവരെയാണ് കരാര്‍ പ്രതികൂലമായി ബാധിക്കുക. കരാറില്‍ ഒപ്പിടാന്‍ ജനവരി 14 വരെ സമയമുണ്ടായിരുന്നു.












Click it and Unblock the Notifications