ആനന്ദ് ലോകചാമ്പ്യനെ തോല്പിച്ചു
വിജ്ക് ആന്‍ സീ(നെതര്‍ലാന്റ്സ്): ലോകചാമ്പ്യന്‍ റസ്ലന്‍ പൊനൊമാറിയൊവിനെ ആനന്ദ് തോല്പിച്ചു. കോറസ് ചെസ് ടൂര്‍ണമെന്റില്‍ ഏഴാം റൗണ്ടിലാണ് ആനന്ദ് പൊനൊമാറിയൊവിനെ തോല്പിച്ചത്.
ഇതോടെ കോറസ് ചെസ് ടൂര്‍ണമെന്റില്‍ അഞ്ചുപോയിന്റോടെ ആനന്ദ് മുന്നിലാണ്. വെള്ളക്കരുക്കള്‍ ലഭിച്ച ആനന്ദ്, സിസിലിയന്‍ ഡിഫന്‍സില്‍ ആനന്ദിന് അത്ര പരിചയമില്ലാത്ത ലാബര്‍ഡോനെയ്സ് വേരിയേഷനിലാണ് കളിച്ചത്. ആനന്ദിന്റെ ഈ നീക്കം ചെസ് വിദഗ്ധരെ ആകെ അമ്പരിപ്പിച്ചിരുന്നു. ജാന്‍ ടിമ്മനെ തോല്പിച്ച ഗ്രാന്റ് മാസ്റര്‍ ലൊയെക് വാന്‍ വെലിയും അഞ്ചുപോയിന്റുകളോടെ ഒന്നാം സ്ഥാനത്തുണ്ട്.
വ്ലാഡിമിര്‍ ക്രാംനിക്കുമായി സമനിലയില്‍ പിരിഞ്ഞ ജൂഡിത് പോള്‍ഗാര്‍ 4.5 പോയിന്റോടൈ മൂന്നാംസ്ഥാനത്താണ്. അലക്സി ഷിറോവും മൂന്നാം സ്ഥാനത്തുണ്ട്.












Click it and Unblock the Notifications