പെയ്സ്-നവരത്ലോവ സഖ്യം നേടി
മെല്‍ബണ്‍: മിക്സഡ് ഡബിള്‍സില്‍ ആസ്ത്രേല്യന്‍ ഓപ്പണ്‍ കിരീടം ലിയാണ്ടര്‍ പെയ്സ്- മാര്‍ട്ടിന നവരത്ലോവ സഖ്യത്തിന്. ടോഡ് വുഡ്ബ്രിഡ്ജ്- എലെനി ഡാനിലിഡു സഖ്യത്തെ തുടര്‍ച്ചായ സെറ്റിലാണ് പെയ്സ്-നവരത്ലോവ സഖ്യം പരാജയപ്പെടുത്തിയത് (സ്കോര്‍: 6-4, 7-5).
ഇതോടെ കായിക ചരിത്രത്തില്‍ ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടി വനിതയായി മാര്‍ട്ടിന നവരത്ലോവ. ഇപ്പോള്‍ നവരത്ലോവയ്ക്ക് 46 വയസ്സാണ്.
പുരുഷന്മാരുടെ വിഭാഗത്തില്‍ ആന്ദ്രെ അഗസി കിരീടം നേടി. ഫൈനലില്‍ റെയ്നര്‍ സ്ക്യുവെറ്റ്ലറിനെതിരെ അഗസി അനായാസ ജയം നേടി (സ്കോര്‍ 6-2,6-1,6-2). അഗസിയുടെ നാലാമത്തെ ആസ്ത്രേല്യന്‍ ഓപ്പണ്‍ കിരീടമാണിത്. അഗാസിയുടെ വിജയം ടെന്നീസ് ലോകത്ത് ഒരു പ്രമുഖതാരത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കും. അഗസിയുടെ ഭാര്യ സ്റെഫി ഗ്രാഫ്. അഗസി ജയിച്ചാല്‍ താന്‍ വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന് സ്റെഫി ഗ്രാഫ് വാത് വച്ചിരുന്നു. ഇതോടെ അടുത്ത ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റില്‍ അഗസി-സ്റെഫി ഗ്രാഫ് സഖ്യം മിക്സഡ് ഡബിള്‍സില്‍ മത്സരിക്കും.












Click it and Unblock the Notifications