കോറസ് ചെസ്: ആനന്ദിന് കിരീടം
വിജ്ക് ആന്‍ സീ(നെതര്‍ലാന്റ്സ്): ഗ്രാന്റ്മാസ്റര്‍മാരുടെ ചെസ് മത്സരമായ കോറസ് ചെസ്സില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് കിരീടം. ലോക ചെസ് ചാമ്പ്യന്‍ റസ്ലന്‍ പൊനൊമാറിയോവ് ഉള്‍പ്പെടെ ലോകത്തിലെ ഒന്നാംകിട ഗ്രാന്റ്മാസ്റര്‍മാര്‍ പങ്കെടുത്ത 13 റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്റില്‍ ആനന്ദ് 8.5 പോയിന്റ് നേടിയാണ് കിരീടം സ്വന്തമാക്കിയത്.
13ാം റൗണ്ടില്‍ എവ്ഗനി ബറീവുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ആനന്ദ് 8.5 പോയിന്റ് നേടി മുന്നിലെത്തിയത്.
എട്ട് പോയിന്റ് നേടിയ റഷ്യയുടെ വനിതാ താരം ജൂഡിത്ത് പോള്‍ഗാര്‍ രണ്ടാം സ്ഥാനം നേടി. അവസാന റൗണ്ടില്‍ ജൂഡിത്ത് സമനിലയിലായി എന്നറിഞ്ഞതോടെ, കിരീടം നേടാന്‍ അരപോയിന്റ് മതിയായിരുന്ന ആനന്ദ് വേഗം മത്സരം അവസാനിപ്പിച്ചു. വെള്ളക്കരുക്കള്‍ കൊണ്ട് ഫ്രഞ്ച് ഡിഫന്‍സില്‍ കളിതുടങ്ങിയ ആനന്ദ് 14 നീക്കത്തോടെ ബറീവുമായി സമനിലയില്‍ പിരിയുകയായിരുന്നു.
ഈ ടൂര്‍ണ്ണമെന്റില്‍ തോല്ക്കാത്ത രണ്ട് കളിക്കാരെ ഉണ്ടായിരുന്നുള്ളൂ. ആനന്ദും ജൂഡിത്ത് പോള്‍ഗാറും. ആനന്ദ് ഈ ടൂര്‍ണ്ണമെന്റില്‍ അനത്തോലി കാര്‍പോവ്, ലോകചാമ്പ്യന്‍ പൊനൊമറിയോവ്, അലക്സി ഷിറോവ്, വാസിലിന്‍ ടൊപൊലോവ് എന്നിവരെ തോല്പിച്ചു.












Click it and Unblock the Notifications