ഇന്ത്യ നേടും, ബാറ്റിംഗ് നന്നായാല്‍ : ഗാംഗുലി
കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം നേടുമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പക്ഷെ ഇന്ത്യയുടെ ബാറ്റിംഗ് നന്നാവണം.- ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ചേരാനായി കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിക്കും മുമ്പ് ജനവരി 27 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. എന്റെ ടീമിന് ഒരു പാട് സാധ്യതകളുണ്ട്. ഞങ്ങള്‍ വിജയിക്കുമെന്ന് തന്നെ കരുതുന്നു. - ഗാംഗുലി പറഞ്ഞു. പക്ഷെ എല്ലാവരും ഒരു പോലെ നല്ല പ്രകടനം നടത്തണം. നല്ല പ്രകടനം നടത്താത്ത ഒരു ടീമിന് ലോകകപ്പ് വിജയം പ്രതീക്ഷിക്കാനാവില്ല. - അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയാനാവില്ലെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷം മാത്രമേ ബാറ്റിംഗ് ക്രമത്തെക്കുറിച്ച് ചിന്തിക്കൂ. ലോകകപ്പ് തുടങ്ങുന്നതിന് 12 ദിവസം മുമ്പ് ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലുണ്ടാകും. അവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ 12 ദിവസം ധാരാളമാണ്- ഗാംഗുലി അഭിപ്രായപ്പെട്ടു.
ന്യൂസിലാന്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉയര്‍ച്ചയും താഴ്ചയും ഒരു കളിയുടെ ഭാഗമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.












Click it and Unblock the Notifications