ഇന്ത്യന്‍ ടീം സുരക്ഷാവലയത്തില്‍
ഡര്‍ബന്‍: ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്തുകഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയിലെത്തിയ ടീം തീവ്രപരിശീലനത്തിലാണ്.
കടലിനഭിമുഖമായുള്ള ഹോട്ടലില്‍ ആണ് താമസം ഒരുക്കിയിരിക്കുന്നത്. ഈ ഹോട്ടലിന് ചുറ്റും സാധാരണവേഷത്തില്‍ ഇന്ത്യയിലെ പൊലീസുകാര്‍ കാവല്‍ നില്ക്കുന്നു. തീവ്രവാദികളും വാതുവെപ്പുകാരുമാണ് പ്രധാന തലവേദന. ഓട്ടോഗ്രാഫ് വാങ്ങാന്‍ വരുന്നവരെയും വാര്‍ത്താലേഖകരെയും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ കടത്തിവിടുന്നുള്ളൂ.
കേപ് ടൗണില്‍ ഫിബ്രവരി ഒമ്പതിന് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. ഇപ്പോഴെ വാതുവെപ്പുകാര്‍ ലണ്ടനിലും ദക്ഷിണാഫ്രിക്കയിലും സജീവമായി പ്രവര്‍ത്തനം തുടങ്ങിയതായി ലോകകപ്പ് ക്രിക്കറ്റ് വക്താവ് റോഡ്നി ഹാര്‍ട്ട്മാന്‍ പറയുന്നു.
രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വാതുവെപ്പുകാരെ സൂക്ഷമമായി നിരീക്ഷിക്കുമെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു. അറിയപ്പെടുന്ന വാതുവെപ്പുകാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാതുവെപ്പുകാരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications