ടെണ്ടുല്‍ക്കറിന് ഏത് സ്ഥാനവും ചേരും: കപില്‍
ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍ കപില്‍ദേവ്. ഫിബ്രവരി മൂന്ന് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈനറ്റിക് ഹോണ്ടയുടെ പുതിയ മോട്ടോര്‍ സൈക്കിളായ ബോസ് വിപണിയില്‍ ഇറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കപില്‍ദേവ്. ബാറ്റിംഗ് നിരയില്‍ എവിടെയും ടെണ്ടുല്‍ക്കര്‍ക്ക് കളിക്കാം. ഒന്നാമതിറങ്ങിയാലും 11ാമനായാലും ടെണ്ടുല്‍ക്കറിന് കഴിവ് പുറത്തെടുക്കാന്‍ കഴിയും. - അദ്ദേഹം പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ബാറ്റിംഗ് നിരയില്‍ താഴേക്ക് കൊണ്ടുവന്ന ഗാംഗുലിയുടെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സച്ചിന് പകരം വീരേന്ദര്‍ സെവാഗിനെ ഓപ്പണിംഗ് നിരയിലേക്ക് ഉയര്‍ത്തുകയായിരുന്നു ഗാംഗുലി ചെയ്തത്. ഇത് മൂലം സച്ചിന് തന്റെ ബാറ്റിംഗ് മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ആരോപണം.
ലോകകപ്പില്‍ ആരാകും ഇന്ത്യയുടെ താരം എന്ന ചോദ്യത്തിന് 15 പേരും താരങ്ങളാണെന്നായിരുന്നു കപില്‍ദേവിന്റെ മറുപടി. 1983ല്‍ ഞങ്ങള്‍ ലോകകപ്പ് ജയിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ 15 പേരും താരങ്ങളായിരുന്നു. - കപില്‍ പറഞ്ഞു.












Click it and Unblock the Notifications