ലോകകപ്പ്: ഇംഗ്ലണ്ടിന്റെ ആവശ്യം തള്ളി
കേപ് ടൗണ്‍: ലോകകപ്പില്‍ ഫിബ്രവരി 13ന് സിംബാബ്വെയിലെ ഹരാരെയില്‍ നടത്താനിരിക്കുന്ന മത്സരം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യം ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സാങ്കേതിക സമിതി തള്ളി.
അഞ്ചു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ സമ്മേളനത്തിന് ശേഷമാണ് സമിതി ഈ തീരുമാനം എടുത്തത്. എല്ലാ സാഹചര്യങ്ങളും വസ്തുതാപരമായി വിലയിരുത്തിയപ്പാേേള്‍ മത്സരവേദി മാറ്റേണ്ടതില്ലെന്ന് ബോധ്യപ്പെട്ടതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് മാല്‍ക്കം സ്പീഡ് പറഞ്ഞു.
സമിതി തീരുമാനത്തിനെതിരെ ഇംഗ്ലണ്ടിന് സ്വതന്ത്ര കമ്മിഷണര്‍മാരായ ജസ്റിസ് ആല്‍ബി സാചസിനെയും ജസ്റിസ് റിച്ചാര്‍ഡ് ഒടിയെനാ ക്വാച്ചിനെയും സമീപിക്കാം. കമ്മിഷണര്‍മാരുടെ തീരുമാനം അന്തിമമായിരിക്കും. അപ്പീലിന്റെ ഭാഗമായി കമ്മീഷണര്‍മാരെ സമീപിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
സമിതി യോഗത്തില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ടിം ലാമ്പും സിംബാബ്വെ ക്രിക്കറ്റ് യൂണിയന്‍ പ്രസിഡന്റ് പീറ്റര്‍ ചിങ്കോകയും പങ്കെടുത്തിരുന്നു.
സമിതിയുടെ തീരുമാമെടുത്തതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളില്‍ കമ്മിണര്‍ക്ക് പരാതി നല്‍കിയിരിക്കണം.












Click it and Unblock the Notifications