Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യകളി: ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം

കേപ്ടൗണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ ദക്ഷിണാഫ്രിക്ക വിജയം നേടുമെന്ന് വിദഗ്ധര്‍. അടുത്തിടെ നേടിയ ഒരു പിടി വിജയങ്ങളുമായി വിന്‍ഡീസ് തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ദക്ഷിണാഫ്രിക്ക വിജയം നേടുമെന്നാണ് പലരും പ്രവചിക്കുന്നത്.

ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും കരുത്തും മത്സരം സ്വന്തം നാട്ടിലാണെന്ന മുന്‍തൂക്കവും ദക്ഷിണാഫ്രിക്കയെ തുണയ്ക്കുമെന്നാണ് കരുതുന്നത്. ഓള്‍ റൗണ്ടര്‍ ജാക് കല്ലിസും ഷോണ്‍പൊള്ളോക്കും ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് നിര്‍ണ്ണായക പിന്തുണ നല്കും. ഗിബ്സും ക്ലൂസ്നറും ചേരുന്നതോടെ ദക്ഷിണാഫ്രിക്ക വിജയപഥത്തിലെത്തുമെന്നാണ് കരുതുന്നത്.

വിന്‍ഡീസ് നിരയില്‍ ഏതത്ഭുതവും പുറത്തെടുക്കാന്‍ കഴിയുന്ന ബ്രയാന്‍ ലാറയെപ്പോലുള്ളവരുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കാള്‍ ഹൂപ്പര്‍. ഉദ്ഘാടന മത്സരത്തില്‍ വിജയം കൊയ്യാമെന്ന വിശ്വാസം വിന്‍ഡീസ് നിരയിലെ 11 പേരും പുലര്‍ത്തുന്നു.

ഫിബ്രവരി എട്ട് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. ദക്ഷിണാഫ്രിക്കയുടെ പൈതൃകവും ക്രിക്കറ്റിന്റെ മഹത്വവും ഉദ്ഘോഷിക്കുന്ന തരത്തിലായിരിക്കും ചടങ്ങ്.

ദക്ഷിണാഫ്രിക്ക, സിംബാബ്വേ, കെനിയ എന്നീ മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സിഡ്നി ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആസൂത്രണം ചെയ്ത പെന്നി ജോണ്‍സാണ് ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനച്ചടങ്ങ് രൂപകല്പന ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താംബോ എംബെക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+