ഇംഗ്ലണ്ട് ഹരാരെയില്‍ കളിച്ചേക്കില്ല
കേപ് ടൗണ്‍: സിംബാബ്വേയില്‍ നടക്കുന്ന ലോകകപ്പ് മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫിബ്രവരി 13 വ്യാഴാഴ്ചയാണ് സിംബാബ്വേയിലെ ഹരാരെയില്‍ ഇംഗ്ലണ്ടിന്റെ മത്സരം. ഹരാരെയില്‍ കളിച്ചാല്‍ കളിക്കാരെ വധിക്കുമെന്ന് സണ്‍സ് ആന്റ് ഡോട്ടേഴ്സ് ഓഫ് സിംബാബ്വേ എന്ന സംഘടന ഭീഷണിപ്പെടുത്തിയിരുന്നു.
കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കളിക്കാനുള്ള അവകാശം നഷ്ടമാക്കുന്നതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. കേപ്ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ തൊട്ടുപിന്നാലെയാണ് ഈ തീരുമാനമെടുത്തതെന്നറിയുന്നു.
ഈ മത്സരം കളി ദക്ഷിണാഫ്രിക്കയിലേക്കു മാറ്റണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യം ലോകകപ്പ് സാങ്കേതിക സമിതി നിരാകരിച്ചിരുന്നു. കളി ബഹിഷ്കരിച്ചാല്‍ ഇംഗ്ലണ്ടിന് പോയിന്റ് നഷ്ടമാകും. ഇത് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കും.
സുരക്ഷാ കാരണങ്ങളാല്‍ ഫിബ്രവരി 21ന് കെനിയയ്ക്കെതിരെ മത്സരിക്കില്ലെന്ന് ന്യൂസിലാന്റും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications