Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ്: സച്ചിന് ലോകറിക്കാര്‍ഡ്

പാള്‍(ദക്ഷിണാഫ്രിക്ക): ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍ എന്ന ബഹുമതി സച്ചിന്. ഫിബ്രവരി 12 ബുധനാഴ്ച ഹോളണ്ടിനെതിരെ ബാറ്റ് ചെയ്ത സച്ചിന്‍ 24 റണ്‍സ് മറികടന്നതോടെ ലോകറിക്കാര്‍ഡ് സ്വന്തം പേരിലാക്കി.

പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ മിയാന്‍ദാദിന്റെ പേരിലുള്ള റിക്കാര്‍ഡാണ് സച്ചിന്‍ തിരുത്തിയത്. ആറ് ലോകകപ്പുകളില്‍ 33 മത്സരങ്ങളില്‍ നിന്നായി മിയാന്‍ദാദ് നേടിയ 1083 റണ്‍സായിരുന്നു അതുവരെ ലോകകപ്പ് ചരിത്രത്തിലെ റിക്കാര്‍ഡ്. സച്ചിന്‍ ബുധനാഴ്ച 24 റണ്‍സ് നേടിയപ്പോള്‍ തന്നെ റിക്കാര്‍ഡിനൊപ്പമെത്തി. ഒരു റണ്ണുകൂടി കൂട്ടിച്ചേര്‍ത്തതോടെ ലോകകപ്പില്‍ നിന്ന് സച്ചിന്‍ നേടിയ റണ്‍സ് 1084 ആയി.

സച്ചിന്റെ നാലാമത്തെ ലോകകപ്പാണിത്. 22ാമത്തെ മത്സരവും. ലോകകപ്പില്‍ സച്ചിന്‍ ഇതിനകം മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറികളും നേടി. മിയാന്‍ദാദ് ഒരു സെഞ്ച്വറിയും എട്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണ് 1083 റണ്‍സ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+