Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാതിയറ്ററിലും ക്രിക്കറ്റ് ജ്വരം

ആലപ്പുഴ: തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള വാഗ്വാദത്തെ തുടര്‍ന്ന് സിനിമാവ്യവസായം പ്രതിസന്ധിനേരിടുമ്പോള്‍ രക്ഷനായി വരുന്നത് ക്രിക്കറ്റ്.

ഇന്ത്യയുടെ കളികള്‍ തിയറ്ററിലെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമകളില്‍ ചിലര്‍ മുന്‍കയ്യെടുക്കുന്നു. കാണികളില്‍ നിന്ന് ഹോളണ്ട്-ഇന്ത്യ കളിക്ക് ആവേശകരമായ പ്രതികരണം തിയറ്റര്‍ ഉടമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

ആലപ്പുഴയിലെ പങ്കജ് തിയറ്ററില്‍ ഹോളണ്ട്-ഇന്ത്യ കളികാണാന്‍ നല്ല തിരക്കായിരുന്നു. വെള്ളിത്തിരയിലെ വലിയ സ്ക്രീനില്‍ താരങ്ങളുടെ വലിയ രൂപങ്ങള്‍ കണ്ടപ്പോള്‍ കാണികള്‍ക്ക് കളി നേരിട്ട് കാണുന്നതിന്റെ ആവേശം. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ പ്രൊജക്ടര്‍ സഹായത്തോടെ ക്രിക്കറ്റ് പ്രദര്‍ശനത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നു.

കളി തീയറ്റര്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിയ്ക്കുന്ന രീതി ഇക്കഴിഞ്ഞ ലോക കപ്പ് ഫുട്ബാള്‍ മത്സരത്തിന്റെ കാലത്തും പയറ്റിയിരുന്നു. അന്ന് ഇത് പരീക്ഷിച്ചത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനായിരുന്നു. കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കലാഭവന്‍ തീയറ്ററിലായിരുന്നു കളി സ്ക്രീനില്‍ കാണിച്ചത്. പല കളികളും രാത്രിയിലായിരുന്നുട്ടുപോലും നല്ല തിരക്കായിരുന്നു. കോര്‍പ്പറേഷന്‍ ഇതിന് പത്ത് രൂപ ടിക്കറ്റ് നിരക്കും ഈടാക്കിയിരുന്നു.

ഫുട്ട് ബാള്‍ കളി കാണാന്‍ ഒന്നര മണിയ്ക്കൂര്‍ തീയറ്ററില്‍ ഇരുന്നാല്‍ മതി. എന്നാല്‍ ക്രിക്കറ്റ് കാണാന്‍ മണിയ്ക്കൂറുകള്‍ തീയറ്ററില്‍ ഇരിയ്ക്കണമെന്നതാണ് പലരേയും വിഷമിപ്പിയ്ക്കുന്ന ഒരു കാര്യം. എന്നാലും പല തീയറ്റര്‍ ഉടമകളും ഈ പരീക്ഷണത്തിന് മുതിരുന്നു. ഇവര്‍ ഇതില്‍ വിജയിച്ചു എന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ തീയറ്ററുകള്‍ ഈ പദ്ധതി പരീക്ഷിച്ചുനോക്കും.

ടെലിവിഷനില്‍ നിന്ന് സ്ക്രീനില്‍ കളികാണിയ്ക്കാന്‍ പ്രത്യേക സാങ്കേതിക സംവിധാനം ആവശ്യമായതുകൊണ്ട് നാട്ടിന്‍പുറങ്ങളിലെ തീയറ്ററുകളില്‍ ഇതുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും ക്രിക്കറ്റ് കമ്പക്കാര്‍ക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ നാട്ടിന്‍ പുറങ്ങളില്‍ അവരുടെ എണ്ണം കൂടുതലാണെയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+