മുരളിയെയും പത്മജയെയും ഒന്നിച്ചുനിര്‍ത്തും
തിരുവനന്തപുരം: കെ. മുരളീധരനെയും പത്മജാ വേണുഗോപാലിനെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ടുപോവണമെന്നതാണ് തന്റെ നിലപാടെന്ന് ഐ ഗ്രൂപ്പ് യോഗത്തില്‍ കെ. കരുണാകരന്‍ വ്യക്തമാക്കി.
നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെ ചെറുക്കണം. മുരളിയെ ഒരിക്കലും ഐ ഗ്രൂപ്പിന് കൈവിടാനാവില്ല.
ഗ്രൂപ്പില്‍ ഇപ്പോള്‍ നേതാവ് താന്‍ തന്നെയാണ്. തന്റെ പിന്‍ഗാമിയാരാണെന്ന് പിന്നീട് തീരുമാനിക്കാം- കരുണാകരന്‍ യോഗത്തില്‍ പറഞ്ഞു.
അതേ സമയം മുരളിയുമായി രാഷ്ട്രീയമായ ഭിന്നതയുണ്ടെന്ന് കഴിഞ്ഞ ദിവസം പത്മജ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെങ്കിലും അത് ഗ്രൂപ്പിനെ ബാധിക്കരുതെന്ന നിലപാടാണ് കരുണാകരന്റേതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
ബജറ്റ് ചര്‍ച്ചയില്‍ കൈകൊള്ളേണ്ട നിലപാട് സംബന്ധിച്ച് പിന്നീട് തീരുമാനിക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
ഡി ജി പിയുടെ പ്രസ്താവനകളെ കരുണാകരന്‍ നിശിതമായി വിമര്‍ശിച്ചു. ഡി ജി പി പലപ്പോഴും അതിരുവിട്ടാണ് സംസാരിച്ചത്. പൊലീസ് നയം തീരുമാനിക്കേണ്ടത് ഡി ജി പിയല്ലെന്ന പ്രസ്താവന മുഖ്യമന്ത്രിയെ അപമാനിക്കലാണ്. ഇത് മുഖ്യമന്ത്രി നിഷ്ക്രിയമായി കേട്ടിരിക്കുന്നത് സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെ തെളിവാണെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications