ക്രിക്കറ്റ്: ഇന്ത്യ തകര്‍ച്ചയിലേക്ക്
സെഞ്ചൂറിയന്‍: വന്‍പോരാട്ടത്തിന് അരങ്ങൊരുങ്ങുമെന്ന് കരുതിയ സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്ക് സ്റേഡിയത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു. ആസ്ത്രേല്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിലപ്പെട്ട അഞ്ച് വിക്കറ്റുകള്‍ ഇതിനകം നഷ്ടമായി.
ഗാംഗുലി, വീരേന്ദ്രസെവാഗ്, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് ഏതാനും റണ്‍സുകള്‍ക്ക് ഇന്ത്യക്ക് നഷ്ടമായത്.
തുടക്കത്തില്‍ ഇന്ത്യ അപാരഫോമിലായിരുന്നു. ആസ്ത്രേല്യയുടെ പേസ് ബൗളര്‍ മക്ഗ്രാത്തിനെ തലങ്ങും വിലങ്ങും പായിച്ച് ടെണ്ടുല്‍ക്കര്‍ ഏഴാമത്തെ ഓവറില്‍ മാത്രം 14 റണ്‍സുകളാണ് നേടിയത്. പക്ഷെ അപ്പുറത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുതുടങ്ങിയതോടെ സച്ചിനും ബാറ്റിംഗ് സാവധാനത്തിലാക്കി. വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനില്ക്കാന്‍ ശ്രമിക്കുകയാണ് സച്ചിന്‍.
ആസ്ത്രേല്യയുടെ ബ്രെറ്റ്ലീയാണ് ഇന്ത്യയ്ക്ക് നാശം വിതച്ചത്. സൗരവ് ഗാംഗുലിയുടെയും സെവാഗിന്റെയും വിക്കറ്റെടുത്തത് ബ്രെറ്റ്ലിയാണ്. തുടര്‍ന്ന് വന്ന ഗില്ലെസ്പി ദ്രാവിഡിന്റെയും യുവരാജ് സിംഗിന്റെയും വിക്കറ്റെടുത്തു. ഇപ്പോല്‍ ടെണ്ടുല്‍ക്കറും ദിനേശ് മോംഗിയയുമാണ് ക്രീസില്‍ ഇന്ത്യയുടെ ബാറ്റിംഗ് താളം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനോട് പോലും വിയര്‍ത്ത ഇന്ത്യ ഇക്കുറി ആസ്ത്രേല്യയയോട് വലിയൊരു മാര്‍ജിനില്‍ തോല്ക്കുമോ എന്ന കാര്യം മാത്രമേ അറിയാനുള്ളൂ.












Click it and Unblock the Notifications