Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യയ്ക്ക് അനായാസ ജയം

സെഞ്ചൂറിയന്‍: ഇന്ത്യയെ ഒമ്പത് വിക്കറ്റിന് ആസ്ത്രേല്യ തോല്പിച്ചു. യഥാര്‍ത്ഥ ലോകചാമ്പ്യന്‍മാര്‍ തങ്ങളെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ആസ്ത്രേല്യയുടെ വിജയം.

വന്‍പോരാട്ടത്തിന് അരങ്ങൊരുങ്ങുമെന്ന് കരുതിയ സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്ക് സ്റേഡിയത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. വെറും 125 റണ്‍സിന് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.

പകരം ബാറ്റിംഗിനിറങ്ങിയ ആസ്ത്രേല്യയ്ക്ക് ആദം ഗില്‍ക്രിസ്റിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇറങ്ങിയ റിക്കി പോണ്ടിംഗ് മാത്യൂ ഹെയ്ഡനോടൊപ്പം ചേര്‍ന്ന് വെറും 22 ഓവറില്‍ ലക്ഷ്യം നേടി. പുറത്തായ ആദം ഗില്‍ക്രിസ്റ് 48 റണ്‍സ് നേടി. കുംബ്ലെയാണ് ഇന്ത്യക്ക് വേണ്ടി ആദം ഗില്‍ക്രിസ്റിനെ വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ ഭാഗത്ത് നിന്ന് അല്പമെങ്കിലും ചെറുത്ത്നില്പ് പ്രകടിപ്പിച്ചത് ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗും മാത്രമാണ്. ഗാംഗുലി, വീരേന്ദ്രസെവാഗ്, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ് എന്നീ ബാറ്റിംഗ്പ്രതിഭകള്‍ എല്ലാം വിക്കറ്റ് വലിച്ചെറിയുന്നതില്‍ മത്സരിക്കുകയായിരുന്നു.

തുടക്കത്തില്‍ ഇന്ത്യ അപാരഫോമിലായിരുന്നു. ആസ്ത്രേല്യയുടെ പേസ് ബൗളര്‍ മക്ഗ്രാത്തിനെ തലങ്ങും വിലങ്ങും പായിച്ച് ടെണ്ടുല്‍ക്കര്‍ ഏഴാമത്തെ ഓവറില്‍ മാത്രം 14 റണ്‍സുകളാണ് നേടിയത്. പക്ഷെ അപ്പുറത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുതുടങ്ങിയതോടെ സച്ചിനും ബാറ്റിംഗ് സാവധാനത്തിലാക്കി. ആസ്ത്രേല്യയുടെ ബ്രെറ്റ്ലീയാണ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ നാശം വിതച്ചത്. സൗരവ് ഗാംഗുലിയുടെയും സെവാഗിന്റെയും വിക്കറ്റെടുത്തത് ബ്രെറ്റ്ലിയാണ്. തുടര്‍ന്ന് വന്ന ഗില്ലെസ്പി ദ്രാവിഡിന്റെയും യുവരാജ് സിംഗിന്റെയും വിക്കറ്റെടുത്തു.

തുടര്‍ന്ന് ആറാംവിക്കറ്റില്‍ ടെണ്ടുല്‍ക്കറും ദിനേശ് മോംഗിയയും ചേര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് താളം വീണ്ടെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അധികം വൈകാതെ ഗില്ലെസ്പിയുടെ പന്തില്‍ ടെണ്ടുല്‍ക്കര്‍ നിര്‍ഭാഗ്യത്തിന് പുറത്തായി. ടെണ്ടുല്‍ക്കര്‍ 36 റണ്‍സെടുത്തു. വാലറ്റക്കാരായി വന്നതില്‍ ഹര്‍ഭജനും അനില്‍ കുംബ്ലെയും നന്നായി ബാറ്റ് ചെയ്തു. അവര്‍ കൂട്ടിച്ചേര്‍ത്ത റണ്‍സ് കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യക്ക് 120 റണ്‍സ് മറികടക്കാന്‍ കഴിഞ്ഞത്. ഹര്‍ഭജന്‍ സിംഗ് 28 റണ്‍സെടുത്തു. അനില്‍ കുംബ്ലെ 15 റണ്‍സോടെ പുറത്താവാതെ നിന്നു.

കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനോട് പോലും വിയര്‍ത്ത ഇന്ത്യ ഇക്കുറി ആസ്ത്രേല്യയയോട് വലിയൊരു മാര്‍ജിനില്‍ തോല്ക്കുമോ എന്ന കാര്യം മാത്രമേ അറിയാനുള്ളൂ. ഇത്രയും കുറഞ്ഞ റണ്‍നിരക്ക് സൂപ്പര്‍ സിക്സിലേക്ക് കടന്നുകൂടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+