ഇംഗ്ലണ്ടിന് പോയിന്റില്ല; ഹുസൈന്‍ രാജിവച്ചു
ജോഹന്നാസ് ബര്‍ഗ്: സിംബാബ്വേയില്‍ കളിക്കാന്‍ വിസമ്മതിച്ച ഇംഗ്ലണ്ടിന് ഒരു പോയിന്റും നല്കേണ്ടെന്ന് ഐസിസി തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നാസ്സര്‍ ഹുസൈന്‍ രാജിവച്ചു.
ഫിബ്രവരി 15 ശനിയാഴ്ച ഐസിസി ചീഫ് എക്സിക്യൂട്ടീവ് മാല്‍കം സ്പീഡാണ് ഇക്കാര്യം അറിയിച്ചത്. സിംബാബ്വേയിലെ ഹരാരെയില്‍ സിംബാബ്വേയ്ക്കെതിരെ മത്സരിക്കാതിരുന്നതിന് ഇംഗ്ലണ്ട് ചൂണ്ടിക്കാണിച്ച സുരക്ഷാപ്രശ്നം ന്യായീകരിക്കാനാവില്ലെന്നും ഐസിസി വ്യക്തമാക്കി. ഇതോടെ സിംബാബ്വേയ്ക്ക് നാല് പോയിന്റ് വെറുതെ ലഭിക്കും.
ഇതോടെ സൂപ്പര്‍ സിക്സിലേക്ക് കയറിപ്പറ്റാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യത മങ്ങി. ഹരാരെയില്‍ കളിച്ചാല്‍ കളിക്കാരെ വധിക്കുമെന്ന് സണ്‍സ് ആന്റ് ഡോട്ടേഴ്സ് ഓഫ് സിംബാബ്വേ എന്ന സംഘടന ഭീഷണിപ്പെടുത്തിയിരുന്നു. ഈ മത്സരം കളി ദക്ഷിണാഫ്രിക്കയിലേക്കു മാറ്റണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യം ഐസിസി നേരത്തെ തള്ളിയിരുന്നു.












Click it and Unblock the Notifications