തോല്‍വിക്ക് കാരണം ഗാംഗുലി: ഇമ്രാന്‍
ജോഹന്നാസ്ബര്‍ഗ്: ആസ്ത്രേല്യയ്ക്കെതിരായ ഇന്ത്യയുടെ നാണംകെട്ട തോല്വിക്ക് കാരണം ക്യാപ്റ്റന്‍ ഗാംഗുലിയുടെ നിരുത്തരവാദിത്വമാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍. എങ്ങിനെ പ്രതിസന്ധിയില്‍ നിന്നും ടീമിനെ കരകയറ്റാമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ സ്റീവ് വോയെ കണ്ട് പഠിക്കണമെന്നും ഇമ്രാന്‍ ഉപദേശിച്ചു.
ടീമിന്റെ ആത്മവിശ്വാസം കുറയുമ്പോള്‍ അത് ഉയര്‍ത്തേണ്ടത് ക്യാപ്റ്റനാണ്. ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെയല്ല ഗാംഗുലി ബാറ്റ് ചെയ്തത്. പുറത്താവാന്‍ കാരണമായ പന്ത് വളരെ അലസമായാണ് ഗാംഗുലി കളിച്ചത്. ഗാംഗുലി ഇങ്ങിനെ കളിച്ചാല്‍ ടീമിലെ മറ്റ് അംഗങ്ങള്‍ എങ്ങിനെയാണ് ആസ്ത്രേല്യക്കെതിരെ പൊരുതുക?- ഇമ്രാന്‍ ചോദിച്ചു.
1999ലെ ലോകകപ്പ് എടുക്കൂ. അതിന് പിന്നില്‍ ആസ്ത്രേല്യയുടെ ക്യാപ്റ്റന്‍ സ്റീവ് വോയുടെ കഴിവാണ്. രാജ്യം അദ്ദേഹത്തില്‍ നിന്ന് മികച്ച സ്കോര്‍ ആഗ്രഹിച്ചപ്പോഴെല്ലാം അദ്ദേഹം ടീമിന്റെ ആവേശം ഉണര്‍ത്തുന്ന തരത്തില്‍ സ്റീവ് വോ പ്രതികരിച്ചു. സ്റീവ് വോയുടെ ഈ മാതൃക ഗാംഗുലി പിന്തുടരണം. - ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പരിചയമുള്ള ദക്ഷിണാഫ്രിക്കയിലെ കളിക്കളത്തില്‍ പോലും ഇന്ത്യക്കാര്‍ പതറുന്നതിന് പിന്നില്‍ അവരുടെ ആത്മവിശ്വാസക്കുറവ് തന്നെയാണ് കാരണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്നം താഴ്ന്നുപോയ ആത്മവീര്യമാണ്. ന്യൂസിലാന്റിനെതിരായ പരാജയത്തിന്റെ നാണക്കേടില്‍ നിന്നും ഇനിയും ഇന്ത്യ മുക്തമായിട്ടില്ലെന്ന് തോന്നുന്നു.












Click it and Unblock the Notifications