ലോകകപ്പ്: കാനഡ 36ന് പുറത്ത്
പാള്‍: ലോകകപ്പ് ക്രിക്കറ്റില്‍ മറ്റൊരു റിക്കാര്‍ഡുകൂടി. ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ റണ്‍സിന് പുറത്താവുന്ന ടീം എന്ന ബഹുമതി സ്വന്തമാക്കിയത് കാനഡ.
ഫിബ്രവരി 19 ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ വെറും 36 റണ്‍സിന് പുറത്തായി. 18.5 ഓവറിലാണ് ശ്രീലങ്കയുടെ ബൗളര്‍മാര്‍ കാനഡയെ കെട്ടുകെട്ടിച്ചത്.
ഇതിന് മുമ്പ് സിംബാബ്വേയുടെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്. 2000-2001ല്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ സിംബാബ്വേ 38 റണ്‍സിനാണ് പുറത്തായത്.
ശ്രീലങ്കയുടെ ഓപ്പണിംഗ് ബൗളര്‍മാരായ ചാമിന്ദ വാസും പ്രഭാത് നിസ്സാങ്കയുമാണ് കാനഡയെ തകര്‍ത്തത്. ചാമിന്ദാ വാസ് 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും പ്രഭാത് നിസ്സാങ്ക 12 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications