സച്ചിന് വീണ്ടും റിക്കാര്‍ഡ്
ഹരാരെ: സിംബാബ്വേയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ ഈ ബഹുമതി നേടുന്ന കളിക്കാരനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആറ് തവണ മാന്‍ ഓഫ് ദി മാച്ച് പദവിയ്ക്കര്‍ഹനായി. ലോകകപ്പില്‍ അഞ്ചുതവണ മാന്‍ ഓഫ് ദി മാച്ച് ആയ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, വിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവര്‍ക്കൊപ്പമായിരുന്നു സച്ചിന്‍ ഇതുവരെ.
സിംബാബ്വേയ്ക്കെതിരായ മത്സരത്തില്‍ 91 പന്തില്‍ നിന്ന് സച്ചിന്‍ 81 റണ്‍സ് നേടിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന ബഹുമതിയും സച്ചിന്റെ പേരിലാണ്.












Click it and Unblock the Notifications