Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 311 റണ്‍സ്

പീറ്റര്‍മാറിറ്റ്സ്ബര്‍ഗ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ഒന്നര സെഞ്ച്വറിയുടെയും സൗരവ് ഗാംഗുലിയുടെ സെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യക്ക് നമീബിയയ്ക്കെതിരെ 311 റണ്‍സ് നേടി.

സച്ചിന്റെ 34ാമത് സെഞ്ച്വറിയാണിത്. ബാറ്റിംഗില്‍ അലസത കാണിക്കുന്നുവെന്ന വിമര്‍ശകരുടെ പരാതികളെ കാറ്റില്‍ പറത്തുന്ന സെഞ്ച്വറിയായിരുന്നു ഗാംഗുലിയുടേത്. 48 ഓവറുകള്‍ കളിച്ച സച്ചിന്‍ 152 റണ്‍സെടുത്തു. 119 പന്തുകള്‍ കളിച്ച സൗരവ് ഗാംഗുലി 112 റണ്‍സെടുത്തു.

കാലാവസ്ഥാപ്രവചനം പോലെ മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പിഴവുകളില്ലാത്ത സെഞ്ച്വറിയാണ് സച്ചിന്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയച്ചു.

24 റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളി തുടങ്ങി എട്ടാമത്തെ ഓവറില്‍ സെവാഗ് ലെഗില്‍ പിടികൊടുക്കുകയായിരുന്നു. വാന്‍ വൂറനാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+