ടെണ്ടുല്‍ക്കറിന് സെഞ്ച്വറി
പീറ്റര്‍മാറിറ്റ്സ്ബര്‍ഗ്: നമീബിയയ്ക്കെതിരായ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് സെഞ്ച്വറി. സച്ചിന്റെ 34ാമത് സെഞ്ച്വറിയാണിത്.
കാലാവസ്ഥാപ്രവചനം പോലെ മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പിഴവുകളില്ലാത്ത സെഞ്ച്വറിയാണ് സച്ചിന്‍ പടുത്തുയര്‍ത്തിയത്. വെറും 115 പന്തുകള്‍ നേരിട്ടാണ് ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി തികച്ചത്.
അര്‍ധ സെഞ്ച്വറിയോടെ ഗാംഗുലിയും ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയച്ചു. 24 റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യ ഇപ്പോള്‍ 41 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു നില്ക്കുകയാണ്.












Click it and Unblock the Notifications