അക്രത്തിന് 500 വിക്കറ്റ്
പാള്‍: ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 500 വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന ബഹുമതി പാകിസ്ഥാനിലെ പേസ് ബൗളര്‍ വാസിം അക്രത്തിന്. ഹോളണ്ടിന്റെ സ്റാത്തമിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് വാസിം അക്രം 500 വിക്കറ്റ് തികച്ചത്.
അക്രത്തിന്റെ 354ാംമത് അന്താരാഷ്ട്ര ഏകദിന മത്സരമായിരുന്നു ഹോളണ്ടിനെതിരായുള്ളത്. വിക്കറ്റിന്റെ കാര്യത്തില്‍ അക്രത്തിന്റെ തൊട്ടുപിന്നില്‍ നില്ക്കുന്നത് പാകിസ്ഥാന്‍ ബൗളര്‍ വഖാര്‍ യൂനിസാണ്. ഇദ്ദേഹത്തിന് 414 വിക്കറ്റുണ്ട്.
1992ല്‍ ആസ്ത്രേല്യയിലും ന്യൂസിലാന്റിലും കളിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അക്രത്തിന്റെ അരങ്ങേറ്റം. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്തിട്ടുള്ളതും അക്രം തന്നെ- 3,000 ഓവറുകള്‍. ടെസ്റ് മാച്ചുകളില്‍ മാത്രം അക്രം 414 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഒരു പ്രമേഹരോഗി കൂടിയാണ് അക്രം. ഇദ്ദേഹം കളിക്കുന്നതിന് മുമ്പും ശേഷവും ഇന്‍സുലിന്‍ കുത്തിവയ്പ് നടത്താറുണ്ട്.












Click it and Unblock the Notifications