Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്റ കൊടുങ്കാറ്റായി; 82 റണ്‍സ് ജയം

ദര്‍ബന്‍: ആശിഷ് നെഹ്റയുടെ പേസ് ആക്രമണത്തില്‍ തകര്‍ന്നുപോയ ഇംഗ്ലണ്ട് 82 റണ്‍സിന് ഇന്ത്യയോട് അടിയറവ് പറഞ്ഞു. ഇതോടെ സൂപ്പര്‍ സിക്സിലെത്താനുള്ള ഇന്ത്യയുടെ സാധ്യതയേറി.

10 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് നെഹ്റ വീഴ്ത്തിയത്. തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത നെഹ്റ ഏതാണ്ടൊറ്റയ്ക്ക് തന്നെ പ്രമുഖ ഇ ംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ കഥ കഴിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 250 റണ്‍സാണെടുത്തത്. 52 പന്തില്‍ 50 റണ്‍സെടുത്ത സച്ചിന്‍ നല്‍കിയ മികച്ച തുടക്കം മധ്യനിര ബാറ്റസ്മാന്മാര്‍ക്ക് മുതലെടുക്കാനായില്ല. ദ്രാവിഡും (62) യുവരാജ്സിംഗും (38 പന്തില്‍ നിന്ന് 42) അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച വച്ചു. നാല് വിക്കറ്റ് വീണ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് മൂന്ന് റണ്‍സേയെടുക്കാനായുള്ളൂ.

സഹീര്‍ഖാനും ശ്രീനാഥും ഉജ്വല ബൗളിംഗ് പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ പരുങ്ങലിലായി. തുടര്‍ന്നായിരുന്നു ഇംഗ്ലീഷ് പടയെ ചുരുട്ടിക്കൂട്ടാന്‍ ആശിഷ് നെഹ്റയുടെ വരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+