Get Updates
Get notified of breaking news, exclusive insights, and must-see stories!

കമന്റേറ്റര്‍മാര്‍ ജോക്കര്‍മാര്‍: ഗാംഗുലി

ദര്‍ബന്‍: കമന്റേറ്റര്‍മാരും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും തമ്മിലുള്ള യുദ്ധം മുറുകുന്നു. കമന്റേറ്റര്‍മാര്‍ ഒരു പറ്റം ജോക്കര്‍മാര്‍ മാത്രമാണെന്ന് ഇംഗ്ലണ്ട് മത്സരം ജയിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താലേഖകരോട് സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി തുറന്നടിച്ചു.

നേരത്തെ ക്രിയ്ക്കറ്റ് താരങ്ങളായിരിയ്ക്കുകയും പിന്നീട് കമന്റേറ്റര്‍മാരായി മാറുകയും ചെയ്ത ഏതാനും പേരെയാണ് ഗാംഗുലി പരിഹസിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ കമന്റേറ്റര്‍മാരുടെ പല കമന്റുകളും അപക്വമാണ്. അവര്‍ക്ക് മനസ്സില്‍ തോന്നുന്നതെല്ലാം അവര്‍ ടെലിവിഷനിലൂടെ വിളിച്ചുപറയുന്നു. ഇന്ത്യയിലുള്ള ലക്ഷക്കണക്കിനാളുകള്‍ ഇത് കേള്‍ക്കുന്നു.- ഗാംഗുലി പറഞ്ഞു.

ആ കമന്റേറ്റര്‍മാരെ ഞാന്‍ പേരെടുത്ത് പറയുന്നില്ല. പക്ഷെ ഒന്നു രണ്ട് പേര്‍ ശരിയ്ക്കും ജോക്കര്‍മാരാണ്. എനിയ്ക്കറിയുന്നതു പോലെ അവരെ നിങ്ങള്‍ക്കും അറിയാമെന്ന് തോന്നുന്നു. ഈ സാദാ കമന്റേറ്റര്‍മാരെ കുറിച്ച് തനിയ്ക്ക് കൂടുതലൊന്നും പറയാനില്ലെന്നും ഗാംഗുലി പറഞ്ഞു.

കുറച്ചുകാലമായി കമന്റേറ്റര്‍മാരും ഇന്ത്യന്‍ ടീമിലെ കളിക്കാരും തമ്മില്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന മാനസികമായ അകല്‍ച്ചയുടെ സൂചനയാണ് ഗാംഗുലിയുടെ അഭിപ്രായപ്രകടനങ്ങള്‍. മുന്‍ ഇന്ത്യന്‍ ക്രിയ്ക്കറ്റ് താരങ്ങളായ ശ്രീകാന്ത്, സുനില്‍ ഗവാസ്കര്‍, നവജ്യോത് സിന്ധു എന്നിവര്‍ കമന്ററികള്‍ക്കിടയില്‍ ഇന്ത്യയുടെ മോശപ്പെട്ട പ്രകടനങ്ങളെ രൂക്ഷമായി വിമര്‍ശിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ആസ്ത്രേല്യയ്ക്കെതിരായ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ ഇവര്‍ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യയില്‍ ആരാധകര്‍ കാട്ടിക്കൂട്ടുന്ന കുഴപ്പങ്ങള്‍ക്കെല്ലാം കാരണം കമന്റേറ്റര്‍മാരാണെന്ന് ഈയിടെ ഇന്ത്യയുടെ പേസ് ബൗളര്‍ ശ്രീനാഥ് ആരോപിച്ചിരുന്നു. ആസ്ത്രേല്യയ്ക്കെതിരായ ഇന്ത്യയുടെ തോല്‍വി സഹിയ്ക്കാനാവാതെ ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വീടിന് നേരെപ്പാേേലും ആക്രമണം നടത്തി. ഗാംഗുലിയുടെ നാടായ കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍ മൈതാനത്ത് ഇന്ത്യന്‍ ടീമിന്റെ ശവഘോഷയാത്രയും ഇന്ത്യയിലെ ആരാധകര്‍ ആഘോഷിച്ചു. ഇതെല്ലാം കമന്റേറ്റര്‍മാര്‍ കാരണമാണെന്നാണ് കളിക്കാരുടെ പൊതുവായ അഭിപ്രായം.

നവജ്യോത് സിന്ധുവിന്റെ ചില കമന്റുകള്‍ക്കെതിരെ ഹര്‍ഭജന്‍ സിംഗും ഈയിടെ പൊട്ടിത്തെറിച്ചിരുന്നു. ശ്രീനാഥിന്റെയും ഹര്‍ഭജന്റെയും അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിയ്ക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+