ഇന്ത്യയ്ക്ക് 292 റണ്‍സ്
ജോഹന്നാസ്ബര്‍ഗ്: സച്ചിനും സെവാഗും ഗാംഗുലിയും തിളങ്ങിയ ഇന്നിംഗ്സില്‍ ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 292 റണ്‍സെടുത്തു.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റ് ചെയ്യാനയച്ചു. തുടക്കത്തില്‍ സച്ചിനും സെവാഗും ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. ഒരു ഘട്ടത്തില്‍ ആറ് റണ്‍സിലധികമായിരുന്നു ഇന്ത്യയുടെ റണ്‍സ് നിരക്ക്.
ആദ്യം പുറത്തായത് സെവാഗാണ്. സെവാഗ് 66 റണ്‍സെടുത്തു. പിന്നീട് നിര്‍ഭാഗ്യത്തിന് സെഞ്ച്വറിയുടെ വക്കിലെത്തി നില്ക്കെ ഇന്ത്യയ്ക്ക് സച്ചിന്റെ വിക്കറ്റ് നഷ്ടമായി. അരവിന്ദ ഡിസില്‍വയുടെ പന്ത് സ്വീപ്പ് ചെയ്യാനൊരുങ്ങിയ സച്ചിനെ വിക്കറ്റ് കീപ്പര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. സച്ചിന്‍ 97 റണ്‍സെടുത്തു. സെവാഗിന് പകരമെത്തിയ ഗാംഗുലി സച്ചിന് മികച്ച പിന്തുണയാണ് നല്കിയത്. പക്ഷെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഗാംഗുലിയ്ക്ക് ഭാഗ്യമുണ്ടായില്ല. 48ല്‍ ഗാംഗുലി പുറത്തായി.
പിന്നീട് ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ കൈഫ് നന്നായി ബാറ്റ് വീശി. കൈഫ് 19 റണ്‍സെടുത്തു. ദ്രാവിഡ് കരുതലോടെ ബാറ്റ് ചെയ്തു. യുവരാജ് സിംഗ്, ദിനേശ് മോംഗിയ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് വേഗം നഷ്ടമായി. ദ്രാവിഡ് പുറത്താവാതെ 18 റണ്‍സ് എടുത്തു.












Click it and Unblock the Notifications