സച്ചിന് അര്‍ധസെഞ്ച്വറി
ജോഹന്നാസ്ബര്‍ഗ്: വാണ്ടറേഴ്സ് സ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ സച്ചിനും സെവാഗും അര്‍ധസെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി. ഇന്ത്യ ഇപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 ഓവറില്‍ 133 റണ്‍സെടുത്തു നില്ക്കുകയാണ്.
സച്ചിനും സെവാഗും അപാരഫോമിലാണ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റ് ചെയ്യാനയച്ചു. ശ്രീലങ്കയുടെ ഓപ്പണിംഗ് ബൗളര്‍മാരായ ചാമിന്ദ വാസിനെ സച്ചിനും സെവാഗും ഒരു പോലെ പ്രഹരിച്ചു.
പരിക്കുണ്ടെങ്കിലും ജയസൂര്യ തന്നെയാണ് ശ്രീലങ്കയെ നയിക്കുന്നത്. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിര്‍ണ്ണായകമാണ്. ഇതില്‍ ജയിച്ചാലേ ശ്രീലങ്കയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ.












Click it and Unblock the Notifications