ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് സച്ചിന്
ജോഹന്നാസ്ബര്‍ഗ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തം റിക്കാര്‍ഡ് തിരുത്തി. ശ്രീലങ്കയ്ക്കെതിരെ നേടിയ 97 റണ്‍സോടെയാണ് സച്ചിന്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായത്.
1996ലെ ലോകകപ്പില്‍ 523 റണ്‍സ് നേടിയിരുന്ന സച്ചിന്റെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഈ ലോകകപ്പില്‍ സച്ചിന്റെ ആകെ റണ്‍സ് 571 ആയി.
ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം(ഇപ്പോള്‍ മൂന്ന് ലോകകപ്പുകളില്‍ നിന്ന് സച്ചിന്റെ സ്കോര്‍ 1153), ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് (എട്ടു തവണ) എന്നീ റിക്കാര്‍ഡുകളും സച്ചിന്റെ പേരിലാണ്.












Click it and Unblock the Notifications