Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് സച്ചിന്റെ ലോകകപ്പാകുമോ?

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ ബാറ്റിംഗ് പ്രതിഭാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകകപ്പിലെ താരമാകുമോ? മാര്‍ച്ച് 23ന് ലോകകപ്പിന്റെ തിരശ്ശീല വീഴുമ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇന്ത്യയുടെ കോഹിനൂര്‍ രത്നം ലോകകപ്പ് തന്റേതാക്കുമോ?

ലോകകപ്പിലെ താരമാകാനുള്ളവരുടെ പട്ടികയില്‍ ഇപ്പോള്‍ സച്ചിനാണ് ഒന്നാംസ്ഥാനത്ത്. സച്ചിന് 12 പോയിന്റുണ്ട്. തൊട്ടുപുറകില്‍ എട്ടു പോയിന്റുകളോടെ ശ്രീലങ്കയുടെ ചാമിന്ദാ വാസാണ്.

ലോകകപ്പില്‍ മാന്‍ ഓഫ് ദിമാച്ച് അവാര്‍ഡിന് തിരഞ്ഞെടുക്കുന്നയാള്‍ക്ക് മൂന്ന് പോയിന്റുകള്‍ നല്കും. ഓരോ കളിയിലും മികച്ച രണ്ടാമത്തെ കളിക്കാരന് രണ്ട് പോയിന്റും മൂന്നാമത്തെ കളിക്കാരന് ഒരു പോയിന്റും ലഭിക്കും. ഇങ്ങിനെ മൊത്തം കളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ചയാളാണ് ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുക. സച്ചിന് ലഭിച്ച 12 പോയിന്റുകള്‍ താഴെപ്പറയുന്നു:

സിംബാബ്വെ, നമീബിയ, പാകിസ്ഥാന്‍ എന്നീ ടീമുകളുമായുള്ള മത്സരങ്ങളില്‍ സച്ചിനായിരുന്നു മാന്‍ ഓഫ് ദിമാച്ച്. ഇതു വഴി ഒമ്പത് പോയിന്റ് ലഭിച്ചു. ശ്രീലങ്കയുമായുള്ള മത്സരത്തില്‍ മികച്ച രണ്ടാമത്തെ കളിക്കാരന്‍ സച്ചിനായിരുന്നു. ഇത് വഴി രണ്ട് പോയിന്റുകളും ലഭിച്ചു. ഹോളണ്ടിനെതിരെ അര്‍ധസെഞ്ച്വറി നേടിയ പ്രകടനത്തിന് ഒരു പോയിന്റും സച്ചിന് ലഭിച്ചു.

പോയിന്റ് നിലയില്‍ സച്ചിന് പുറകില്‍ ചാമിന്ദാവാസാണ്. ഒമ്പത് പോയിന്റ്. മൂന്ന് കളിക്കാര്‍ ആറ് പോയിന്റുകള്‍ വീതം നേടി നില്ക്കുന്നു. പാകിസ്ഥാന്റെ വസീം അക്രം, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്റേഴ്സണ്‍, കാനഡയുടെ ജോണ്‍ ഡേവിസണ്‍. പക്ഷെ ഇവരെല്ലാം ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായതിനാല്‍ ഇനി പോയിന്റുകള്‍ ലഭിക്കാനിടയില്ല.

ആസ്ത്രേല്യ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചെങ്കിലും ഇവരുടെ താരങ്ങള്‍ ആരും ഒന്നിലധികം തവണ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയില്ല. പോയിന്റുനിലയില്‍ മറ്റുള്ള കളിക്കാര്‍: മാര്‍വന്‍ അട്ടപ്പട്ടു(ശ്രീലങ്ക)- 5, ആന്റി ബ്ലിനോട്ട് (സിംബാബ്വേ)-5, വാസ്ബെര്‍ട്ട് ഡ്രേക്സ് (വെസ്റിന്‍ഡീസ്)-5, ഹെര്‍ഷലെ ഗിബ്സ് (ദക്ഷിണാഫ്രിക്ക)-5, ലാന്‍സ് ക്ലൂസ്നര്‍ (ദക്ഷിണാഫ്രിക്ക)- 5, ടിം ഡെ ലീഡ് (ഹോളണ്ട്)- 4, ഗില്ലസ്പി (ആസ്ത്രേല്യ)-4, രാം നരേഷ് ശരവണ്‍ (വെസ്റിന്‍ഡീസ്)-4, ഹീത്ത് സ്ട്രീക്ക് (സിംബാബ്വേ)-4, സൗരവ് ഗാംഗുലി(ഇന്ത്യ)-4, സ്റൈറീസ് (ന്യൂസിലാന്റ്)-4

ലോകകപ്പില്‍ ഓരോ കളിയിലും മാന്‍ ഓഫ് ദി മാച്ച് നേടുന്നയാള്‍ക്ക് 65,000 രൂപ വിലവരുന്ന സ്വര്‍ണ്ണവാച്ചാണ് സമ്മാനമായി നല്കുന്നത്. സച്ചിന് ഇതിനകം മൂന്ന് സ്വര്‍ണ്ണവാച്ചുകളും ഗാംഗുലിക്കും ശ്രീനാഥിനും ഓരോന്നു വീതവും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+