ക്രിക്കറ്റ്: ഇന്ത്യ ജയത്തിലേക്ക്
സെഞ്ചൂറിയന്‍: ന്യൂസിലാന്റിനെതിരെ 147 എന്ന അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയില്‍ നിന്നും കരകയറി വിജയത്തിലേക്ക്. മുഹമ്മദ് കൈഫും രാഹുല്‍ ദ്രാവിഡുമാണ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി വിജയത്തിലെത്തിച്ചത്.
തുടക്കത്തില്‍ സച്ചിന്, സെവാഗ്, ഗാംഗുലി എന്നിവരുടെ പ്രധാനവിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായതാണ്. 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നും ഇന്ത്യയെ വിജയത്തിന്റെ പടിവാതില്ക്കലേക്ക് രാഹുല്‍ ദ്രാവിഡും മുഹമ്മദ് കൈഫും ചേര്ന്നെത്തിക്കുകയായിരുന്നു.
ന്യൂസിലാന്റിനെ പേസ് ആക്രമണത്തിനും ഫീല്‍ഡിംഗ് വൈദഗ്ധ്യത്തിനും മുന്നില്‍ പിടിച്ചുനില്ക്കാന് തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് വിഷമിച്ചു. ആദ്യം സെവാഗാണ് പുറത്തായത്. ഷെയ്ന് ബോണ്ടിന്റെ ബൗളിങ്ങില്‍ സ്ലിപ്പില്‍ മനോഹരമായ ക്യാച്ച്. പിന്നീട് വന്ന ഗാംഗുലി ക്ലീന്‍ ബൗള്‍ഡായി. തുടര്‍ച്ചയായ രണ്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോല്‍ ടെണ്ടുല്‍ക്കര്‍ സമ്മര്‍ദ്ദത്തിലായി.
ടഫിയെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറിയിലേക്ക് പായിച്ച് ടെണ്ടുല്‍ക്കര്‍ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തതായിരുന്നു. പക്ഷെ നാലാമത് വീണ്ടും ബൗണ്ടറിയിലേക്കുള്ള ശക്തമായ ഒരടി വിദഗ്ധമായി ഒറം കൈകളിലൊതുക്കി. തുടര്‍ന്ന് ദ്രാവിഡും കൈഫും ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം കണ്ടെത്തി.
ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നിട്ടും നേരത്തെ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാരും ഇന്ത്യയുടെ പേസ് ആക്രമണത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. വെറും 146 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്റിന്റെ വീരവാദങ്ങളെ മുഴുവന്‍ ചുരുട്ടിക്കെട്ടിയത്.
സഹീര്‍ഖാനാണ് ന്യൂസിലാന്റിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് ആശിശ് നെഹ്റയും ഹര്‍ഭജനും ചേര്‍ന്ന് അത് പൂര്‍ത്തിയാക്കി. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയിട്ടും ന്യൂസിലാന്റിനെ ബാറ്റിംഗിനയച്ച ഗാംഗുലിയുടെ തീരുമാനവും ഇന്ത്യയ്ക്ക് തുണയായി.
കളി തുടങ്ങി ആദ്യ ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നേടി. സഹീര്‍ഖാന്റെ പേസ് ആക്രമണത്തിന് മുന്നില്‍ ന്യൂസിലാന്റിന് പിഴയ്ക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ സഹീര്‍ഖാന്റെ ബൗളിംഗില്‍ ഹര്ഭജന് ക്യാച്ച് നല്കി ന്യൂസിലാന്റ് ഓപ്പണര്‍ ക്രെയ്ഗ് മാക്മില്ലനാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
പിന്നാലെ വന്ന നാഥന് ആസില്‍ വന്നതുപോലെ മടങ്ങി. സഹീര്‍ഖാന്റെ മൂന്നാമത്തെ പന്തില്‍ എല്‍ബിഡബ്ല്യൂ. അധികം വൈകാതെ സ്റൈറിസും പുറത്തായി. ക്യാപ്റ്റന്‍ സ്റീഫന് ഫ്ലെമിംഗ് കൂസലില്ലാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. പക്ഷെ മറുതലയ്ക്കല്‍ വിക്കറ്റ് തുരുതുരാ കൊഴിഞ്ഞതോടെ സ്റീഫന് ഫ്ലെമിംഗ് സമ്മര്‍ദ്ദത്തിലായി. അധികം വൈകാതെ സഹീര്‍ഖാന്റെ പന്തില്‍ സച്ചിന് കൈക്കുമ്പിളിലേക്ക് അതിമനോഹര ക്യാച്ച് നല്കി ന്യൂസിലാന്റ് ക്യാപ്റ്റനും ചെറുത്തുനില്പ് അവസാനിച്ചു.
പിന്നീട് ഒറമും വെട്ടോറിയും ചേര്‍ന്ന് ഏഴാംവിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഹര്ഭജന് ആ ചെറുത്തുനില്പും അവസാനിപ്പിച്ചു. സഹീര്ഖാന് ഏകദിനത്തില്‍ നൂറ് വിക്കറ്റ് തികച്ചു എന്നതാണ് ഇന്നത്തെ കളിയുടെ ഒരു പ്രത്യേകത.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications