സച്ചിന്‍ ലോകകപ്പിലെ താരം
ജോഹന്നാസ് ബര്‍ഗ്: ഈ ലോകകപ്പിലെ മികച്ച താരമായി സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തിരഞ്ഞെടുത്തു. ഐസിസി ഭാരവാഹികള്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
സെമിയില്‍ കെനിയയ്ക്കെതിരെ മികച്ച രണ്ടാമത്തെ കളിക്കാരനായി തിരഞ്ഞെടുത്തതോടെ ലഭിച്ച രണ്ടു പോയിന്റുകൂടിയായപ്പോഴാണ് സച്ചിന്‍ ലോകകപ്പിലെ മികച്ച താരമായത്. അതോടെ സച്ചിന് ആകെ 14 പോയിന്റായി. ലോകകപ്പില്‍ ഇതുവരെ സച്ചിന്‍ 669 റണ്‍സെടുത്തു. 66.90 ആണ് സച്ചിന്റെ ശരാശരി റണ്‍സ്.
ഈ ലോകകപ്പ് ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ലോകകപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. സച്ചിന്റെ അപാര ബാറ്റിംഗ് ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിച്ചു. സച്ചിന്‍ ഈ ബഹുമതി തികച്ചും അര്‍ഹിക്കുന്നു.- ലോകകപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി ബാഷര്‍ പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റ്സ്മാനായ വെസ്റിന്‍ഡീസിന്റെ ഗാരി സോബേഴ്സ് സച്ചിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കും. അഞ്ച് ലക്ഷം റാന്റും സച്ചിന് സമ്മാനമായി ലഭിക്കും.












Click it and Unblock the Notifications