കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധതന്ത്രം പാളി; യുഎസില്‍ വിമര്‍ശനം

  • By Staff
Google Oneindia Malayalam News
War on Iraq
ന്യൂയോര്‍ക്ക്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട യുഎസിന്റെ അത്യാധുനിക യുദ്ധതന്ത്രങ്ങള്‍ പാളിപ്പോയി. ഇറാഖ് പോരാളികളുടെ ഗറില്ലാ മാതൃകയിലുള്ള ചെറുത്തുനില്പിനെ തുടര്‍ന്ന് യുഎസ് സേന വെള്ളം കുടിക്കുകയാണ്. യുദ്ധതന്ത്രം രൂപപ്പെടുത്തിയ പെന്റഗണും യുഎസ് ആഭ്യന്തരമന്ത്രി ഡൊണാള്‍ഡ് റംസ്ഫെല്‍ഡും രൂക്ഷവിമര്‍ശനങ്ങള്‍ നേരിടുന്നു.

അന്തിമവിജയം നേടാതെ യുദ്ധം നിര്‍ത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മാര്‍ച്ച് 29 ശനിയാഴ്ചയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുദ്ധതന്ത്രം പാളിയതിന്റെ അബദ്ധം മറച്ചുവയ്ക്കാനാണ് ഈ പ്രസ്താവന എന്ന് കരുതുന്നവരുണ്ട്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സി തന്നെ ഇറാഖിന്റെ യുദ്ധവീര്യത്തെക്കുറിച്ച് പെന്റഗണിന് മുന്നറിയിപ്പുകള്‍ നല്കിയിരുന്നുവത്രെ. പക്ഷെ ഇതെല്ലാം പെന്റഗണ്‍ അവഗണിച്ചുവെന്നാണ് ഒരു പരാതി.

സിഐഎ കഴിഞ്ഞ മാസം പെന്റഗണിന് നല്കിയ റിപ്പോര്‍ട്ടില്‍ സദ്ദാമിന്റെ കൂറുള്ള ഇറാഖിന്റെ സൈനിക യൂണിറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. സഖ്യസേനയുടെ മുന്നേറ്റത്തെ തടയാന്‍ പലവിധ തന്ത്രങ്ങള്‍ അതിസമര്‍ത്ഥരായ സദ്ദാമിന്റെ പോരാളികള്‍ കൈക്കൊള്ളുമെന്നും സിഐഎ അറിയിച്ചിരുന്നു. പക്ഷെ ഇതെല്ലാം പെന്റഗണ്‍ അവഗണിച്ചുവെന്ന് പറയുന്നു. ഇറാഖ് സ്വീകരിക്കാന്‍ ഇടയുള്ള ഗറില്ല യുദ്ധതന്ത്രങ്ങളെക്കുറിച്ച് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയിലെ വിദഗ്ധര്‍ നല്കിയ ഉപദേശങ്ങളും അവഗണിച്ചതായി പറയുന്നു.

സദ്ദാമിന്റെ സേനയെ ഉടനെ കീഴ്പ്പെടുത്തിക്കളയാം എന്ന് പെന്റഗണിന് അമിത ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു. അഞ്ചുദിവസത്തിനുള്ളില്‍ യുദ്ധം ജയിക്കുമെന്ന അഭിപ്രായക്കാരായിരുന്നു പെന്റഗണിന്റെ തലപ്പത്തുള്ളവര്‍. സദ്ദാമിന്റെ ശത്രുക്കളായ ഇറാഖിന്റെ വിമത നേതാക്കള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പെന്റഗണ്‍ കാര്യമാക്കിയെടുത്തതും അബദ്ധമായി. സഖ്യസേന മുന്നേറിയാല്‍ ഇറാഖില്‍ കാര്യമായ ചെറുത്തുനില്പുണ്ടാവില്ല എന്നതായിരുന്നു ഇറാഖി വിമതനേതാക്കള്‍ യുഎസിനെ അറിയിച്ചിരുന്നത്.

യുഎസ് ആഭ്യന്തര സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡിനെതിരെയും അതിശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ചെറിയ സൈനികസന്നാഹത്തോടെ ഉടനെ ഇറാഖിലേക്ക് നീങ്ങാന്‍ സൈന്യത്തെ റംസ്ഫീല്‍ഡ് നിര്‍ബന്ധിച്ചിരുന്നതായി പറയുന്നു. ഇത് മൂലമാണ് സൈന്യത്തിന് ഇത്രയും വലിയ തിരിച്ചടികിട്ടിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

സദ്ദാമിന്റെ മകന്‍ ഉദയ്ന്റെ നേതൃത്വത്തിലുള്ള ഫിദായേം സൈനികര്‍ യൂണിഫോം അഴിച്ച് വച്ച് സാധാരണപൗരന്‍മാരുടെ വേഷംകെട്ടി ഗറില്ല യുദ്ധതന്ത്രത്തില്‍ ഏര്‍പ്പെട്ടത് സഖ്യസേനയെ ശരിക്കും കുഴപ്പത്തിലാക്കി.

ഇറാഖിലുള്ള മുതിര്‍ന്ന യുഎസ് സൈനികോദ്യോഗസ്ഥന്‍ ലഫ്. ജനറല്‍ വില്യം വാലസിനെ പ്രസ്താവനയില്‍ എല്ലാം അടങ്ങിയിരിക്കുന്നു: ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തനായ ഒരു ശത്രുവിനെയാണ് ഇപ്പോള്‍ നേരിടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X