വിജയം മാത്രം ലക്ഷ്യം: ഗാംഗുലി
ധാക്ക: എവിടെ കളിച്ചാലും വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധാക്കയില്‍ ത്രിരാഷ്ട്രകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ത്രിരാഷ്ട്രകപ്പിലും കിരീടം നേടുകയാണ് ലക്ഷ്യം. വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ശാരീരികമായും മാനസികമായും ടീം ഒരുങ്ങിക്കഴിഞ്ഞു.- ഗാംഗുലി പറഞ്ഞു.
ഒരുപാട് ആഹ്ലാദസ്മരണകള്‍ നല്കുന്ന മത്സരക്കളമാണ് ധാക്കയിലേത്. മാത്രമല്ല വിജയം നേടാന്‍ കഴിയുന്നത്ര വെടിമരുന്ന് ഇന്ത്യയുടെ കയ്യില്‍ ഉണ്ട്. കുറെ ചെറുപ്പക്കാര്‍ ടീമിലുണ്ട്. അവരെല്ലാം കഴിവുള്ള കളിക്കാരാണ്. അവര്‍ക്ക് കളി ജയിക്കാനുള്ള കഴിവുണ്ട്. - ഗാംഗുലി പറഞ്ഞു.
ടെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ജവഗല്‍ ശ്രീനാഥ്, കുംബ്ലെ, ആശിശ് നെഹ്റ എന്നിവര്‍ ടീമിലില്ല. ടെണ്ടുല്‍ക്കറും ദ്രാവിഡും നെഹ്റയും പരിക്കുമൂലമാണ് വിട്ടുനില്ക്കുന്നത്. ശ്രീനാഥ് വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നു. കുംബ്ലെ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കുന്നില്ല. വിരേന്ദ്രര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ എന്നിവരിലാണ് പ്രതീക്ഷ.
വീരേന്ദര്‍ സെവാഗ് ആണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ 11 വെള്ളിയാഴ്ച ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ കന്നിമത്സരം. അതിനാല്‍ വിജയത്തോടെ തങ്ങളുടെ യാത്ര തുടങ്ങാനാവുമെന്നും ഗാംഗുലിയും കൂട്ടരും കണക്കുകൂട്ടുന്നു.


Click it and Unblock the Notifications