യുവരാജ് തിളങ്ങി; ഇന്ത്യയ്ക്ക് ജയം
ധാക്ക: യുവരാജ് സിംഗിന്റെ കന്നിസെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ബംഗ്ലാദേശിനെ 199 റണ്‍സിന് തോല്പിച്ചു. ടിവിഎസ് ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യ വിജയത്തോടെ അരങ്ങേറ്റം കുറിച്ചു.
ടെസ്റ് പദവി ലഭിച്ച ശേഷം ഇതുവരെ ഏകദിനത്തില്‍ വിജയം നേടാത്ത ബംഗ്ലാദേശിന് ബംഗബന്ധുസ്റേഡിയത്തില്‍ നാണക്കേടിന്റെ മറ്റൊരു മത്സരമായിരുന്നു ഇന്നലത്തേത്.
മാന്‍ ഓഫ് ദി മാച്ചായ യുവ്രാജിന്റെ സെഞ്ച്വറിയുടെയും(102) സെവാഗിന്റെ അര്‍ധ സെഞ്ച്വറിയുടെയും (63) മികവില്‍ ഇന്ത്യ 276 റണ്‍സെടുത്തു. പകരം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെറും 77 റണ്‍സിന് പുറത്തായി. 27.3 ഓവര്‍ മാത്രമേ അവര്‍ ബാറ്റ് ചെയ്തുള്ളൂ.
സഹീര്‍ ഖാന്‍ നാല് വിക്കറ്റെടുത്തു. പുതുമുഖം സാല്‍വി രണ്ടു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായി. പക്ഷെ ഇന്ത്യന്‍ ബാറ്റിംഗ് പൊതുവെ ദുര്‍ബലമായിരുന്നു. ബംഗ്ലാദേശിന്റെ ദുര്‍ബലമായ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ യുവരാജിനും സെവാഗിനും മാത്രമേ പിടിച്ചുനില്ക്കാനായുള്ളൂ.
ശ്രീലങ്കയ്ക്കെതിരെ 2001ല്‍ നേടിയ 98 റണ്‍സായിരുന്നു യുവരാജിന്റെ ഇതുവരെയുണ്ടായ ഏറ്റവും മികച്ച നേട്ടം. ഒമ്പതു ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു യുവരാജിന്റെ സെഞ്ച്വറി. ആദ്യമായി വിക്കറ്റ് കീപ്പറായി ഇറങ്ങിയ പാര്‍ത്ഥിവ് പട്ടേല്‍ രണ്ട് ക്യാച്ചുകളെടുത്തു.












Click it and Unblock the Notifications