ഇന്ത്യയ്ക്ക് 153 റണ്‍സ് ജയം
ധാക്ക: ടിവിഎസ് ത്രിരാഷ്ട്രകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വലജയം. 153 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 307 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 34.5ഓവറില്‍ 154 റണ്‍സില്‍ ഒതുങ്ങി. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ ഒരു ടോട്ടല്‍ ടീമിന്റെ പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്ത്യയുടെ വിജയത്തിന് തിളക്കം നല്കിയത് മുഹമ്മദ് കൈഫിന്റെയും സൗരവ് ഗാംഗുലിയുടെയും ദിനേശ് മോംഗിയയുടെയും മികവുറ്റ ബാറ്റിംഗാണ്. കൈഫാണ് മാന്‍ ഓഫ് ദി മാച്ച്. കൈഫ് വെറും 103 പന്തുകളില്‍ നിന്നാണ് 95 റണസ് നേടിയത്. തുടക്കത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വീരേന്ദ്ര സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. സ്കോര്‍ 45 ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായി. തുടര്‍ന്നെത്തിയ സൗരവ് ഗാംഗുലി 80 പന്തില്‍ 75 റണ്‍സെടുത്തു. രണ്ട് സിക്സറും നാല് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ഗാംഗുലിയുടെ ഇന്നിംഗ്സ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഗാംഗുലിയുടെ 51ാമത്തെ അര്‍ധസെഞ്ച്വറിയായിരുന്നു ഞായറാഴ്ചത്തേത്. സെവാഗ് 37 നു പുറത്തായി.
മുഹമ്മദ് കൈഫും ദിനേശ് മോംഗിയയും ഒത്തുചേര്‍ന്ന അഞ്ചാം വിക്കറ്റ് സഖ്യമാണ് ഇന്ത്യയുടെ മികച്ച സ്കോര്‍ കൂറ്റന്‍ സ്കോറാക്കിമാറ്റിയത്. 110 റണ്‍സാണ് ഇവര്‍ പുറത്താകാതെ നേടിയത്. കൈഫ് 95 ഉം മോംഗിയ 55 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഷോണ്‍ പൊള്ളോക്ക് ഉള്‍പ്പെടെ പ്രമുഖ ബൗളര്‍മാരെല്ലാം ഇന്ത്യയുടെ ബാറ്റിംഗ്നിരയ്ക്ക് മുന്നില്‍ മങ്ങിപ്പോയി. 46 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത അലന്‍ ഡോസണ്‍ മാത്രമാണ് ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്.
ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ആഘാതം നല്കിയത് അജിത് അഗാര്‍ക്കറാണ്. നായകന്‍ ഗ്രേം സ്മിത്തിനെ അഗാര്‍ക്കര്‍ ക്ലീന്‍ ബൗള്‍ ചെയ്തു. തുടര്‍ന്നെത്തിയ ജാക്വസ് റുഡോള്‍ഫിനെയും അഗാര്‍ക്കര്‍ തന്നെ പുറത്താക്കി.
26 റണ്‍സെടുത്ത ഹെര്‍ഷല്‍ ഗിബ്സിന്റെ ചെറുത്തുനില്‍പ്പ് ഹര്‍ഭജന്‍ സിംഗും അവസാനിപ്പിച്ചു.












Click it and Unblock the Notifications