ബംഗ്ലാദേശ് ആദ്യം ബാറ്റിംഗിന്
ധാക്ക: ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഗാംഗുലി വിശ്രമിക്കുന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിര്‍ണ്ണായകമല്ല. ദക്ഷിണാഫ്രിക്കയുമായി കളിച്ച ഇന്ത്യന്‍ ടീമില്‍ നാല് മാറ്റങ്ങള്‍ ഉണ്ട്.
മധ്യനിര ബാറ്റ്സ്മാന്‍ അഭിജിത് കാലെ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാനിറങ്ങും. സഹീര്‍ഖാന്‍, ഹര്‍ഭജന്‍, യുവരാജ് സിംഗ് എന്നിവര്‍ കളിക്കുന്നില്ല. പകരം സഞ്ജയ് ബംഗാറും ആവിഷ്കാര്‍ സാല്‍വിയും അമിത് മിശ്രയും ശരണ്‍ദീപ് സിംഗും കളിയ്ക്കും.












Click it and Unblock the Notifications