ഇന്ത്യ ഫൈനലില്‍
ധാക്ക: ത്രിരാഷ്ട്രക്കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ മൂന്നാംമത്സരവും ജയിച്ച ഇന്ത്യ ഫൈനലില്‍ കടന്നു. വീരേന്ദ്ര സെവാഗിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ പുതുമുഖങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റിന്റെ വിജയം നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 207 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42.5 ഓവറില്‍ ലക്ഷ്യം കണ്ടു. അതിനിടയില്‍ ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യയ്ക്ക് വേണ്ടി 71 റണ്‍സെടുത്ത ഗൗതം ഗംഭീറാണ് വിജയത്തിന്റെ നടുനായകനായത്. ഗൗതം ഗംഭീറാണ് മാന്‍ ഓഫ് ദി മാച്ച്. 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറാണ് ബൗളിംഗില്‍ തിളങ്ങിയത്. ലീഗില്‍ ഇന്ത്യയുടെ അവസാനമത്സരം ഏപ്രില്‍ 18 വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.












Click it and Unblock the Notifications