ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനല്‍ നാളെ
ധാക്ക: അവസാന ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടീമിന് ആത്മവിശ്വാസക്കുറവില്ല. കാരണം ടീമിലെ പലരും കളിയ്ക്കാതിരുന്നിട്ടും ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കുന്നു.
ദക്ഷിണാഫ്രിയ്ക്കയ്ക്കെതിരായ ആദ്യ മത്സരവിജയത്തിന്റെ വിശ്വാസത്തോടെ ഇന്ത്യ ഏപ്രില്‍ 20 ഞായറാഴ്ച കളിക്കളത്തിലിറങ്ങും. ത്രിരാഷ്ട്രക്കപ്പ് നേടുക എന്നതില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവും മുന്നിലില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
ഏപ്രില്‍ 18 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് 216 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
ഗാംഗുലിയും മുഹമ്മദ് കൈഫും മാത്രമാണ് പിടിച്ചുനിന്നത്. ഗാംഗുലി 61 റണ്‍സും കൈഫ് 30 റണ്‍സും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യം പതറി. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ഹര്‍ഭജന്‍ സിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ആഘാതങ്ങള്‍ ഏല്പിച്ചത്.
പക്ഷെ ബുക്കറും നീല്‍ മക്കന്‍സിയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. നീല്‍ മക്കന്‍സി 84 റണ്‍സെടുത്തു. ബുച്ചര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു.












Click it and Unblock the Notifications