കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജേതാക്കള്‍

  • By Staff
Google Oneindia Malayalam News

ധാക്ക: ടിവിഎസ് ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 തിങ്കളാഴ്ച നടന്ന ഫൈനല്‍ മത്സരം മഴമൂലം മുടങ്ങിയതിനെ തുടര്‍ന്നാണ് ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക്17.1 ഓവര്‍ ബാറ്റ് ചെയ്യാനേ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും ശക്തമായ മഴയും കാറ്റും എത്തി. വൈകുന്നേരം 6.25ന് അമ്പയര്‍മാരായ ആലിം ധറും(പാകിസ്ഥാന്‍) അക്തറുദ്ദീനും (ബംഗ്ലാദേശ്) പിച്ച് പരിശോധിച്ചു. കളി തുടങ്ങാന്‍ പാകത്തില്‍ പിച്ച് ഉണങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. പിച്ച് പരിശോധന കഴിഞ്ഞ് അധികം വൈകാതെ വീണ്ടും മഴ പെയ്തു. ഒരു സ്വകാര്യ കമ്പനിയുടെ വിമാനം വാടകയ്ക്കെടുത്ത് മൈതാനം ഉണക്കാനുള്ള ശ്രമവും സംഘാടകര്‍ നടത്തി.

ഒടുവില്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. ഏപ്രില്‍ 20 ഞായറാഴ്ച നടക്കേണ്ട ഫൈനല്‍ മത്സരവും മഴ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ക്രിക്കറ്റ്: മഴ കളി മുടക്കി
സമയം 5 പിഎം
ഏപ്രില്‍ 21, 2003

ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനല്‍ വീണ്ടും മഴയില്‍ കുതിരുന്നു. ഏപ്രില്‍ 20 ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനല്‍ മഴമൂലം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷെ 17.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും ബംഗാരബന്ധു സ്റേഡിയത്തില്‍ മഴ തകര്‍ത്തുപെയ്തു. ഇന്ത്യയുടെ സ്ഥിതി ഇപ്പോള്‍ ദയനീയമാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ്. 11 റണ്‍സെടുത്ത സൗരവ് ഗാംഗുലിയും രണ്ട് റണ്‍സെടുത്ത യുവരാജ് സിംഗുമാണ് ഇപ്പോള്‍ ക്രീസില്‍.

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു

ധാക്ക: തെളിഞ്ഞ ആകാശത്തിന്റെയും ടോസ് വിജയത്തിന്റെയും ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഇന്ത്യയുടെ സ്കോര്‍ 19ല്‍ എത്തിനില്ക്കുമ്പോഴാണ് ഷോണ്‍ പൊള്ളോക്ക് വീരേന്ദ്ര സെവാഗിന്റെ അന്തകനായത്.

പൊള്ളോക്കിനെ ബൗണ്ടറിയിലേക്ക് ഉയര്‍ത്താനുള്ള സെവാഗിന്റെ ശ്രമം നേരെ ഒടുങ്ങിയത് ഡോസന്റെ കൈകളില്‍. വെറും ആറ് ഓവര്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയ്ക്ക് ഈ ദുരന്തം. ഇപ്പോള്‍ ഗാംഗുലിയാണ് ക്രീസില്‍.

കഴിഞ്ഞ ദിവസം മഴ മൂലം മാറ്റിവച്ച ഫൈനലാണ് തിങ്കളാഴ്ച നടക്കുന്നത്. ഇന്ത്യയുടെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ആവിഷ്കാര്‍ സാംഘ്വി, സഞ്ജയ് ബംഗാര്‍, ശരണ്‍ദീപ് സിംഗ് എന്നിവര്‍ക്ക് പകരം സഹീര്‍ ഖാന്‍, യുവരാജ് സിംഗ്, അമിത് മിശ്ര എന്നിവര്‍ കളിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X