ക്രിക്കറ്റ്: ടീം ഡോക്ടര്‍ക്ക് പ്രതിഫലം കൂട്ടും
ദില്ലി: ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ ഡോക്ടറായ ആന്‍ഡ്രൂ ലീപസിന്റെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ സാധ്യത. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ഏപ്രില്‍ 26 ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആന്‍ഡ്രൂ ലീപസ് ആസ്ത്രേല്യക്കാരനാണ്.
ഇദ്ദേഹത്തിന് ഇപ്പോള്‍ ആഴ്ചയില്‍ 58,000 രൂപയാണ് പ്രതിഫലം നല്‍കിവരുന്നത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ ഡോ. ആന്‍ഡ്രൂ ലീപസിന്റെ സേവനം കാര്യമായ പങ്കുവഹിച്ചുവെന്ന് ബിസിസിഐയിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ശാരീരിക പരിശീലനം നല്കുന്ന അഡ്രിയന്‍ ലെ റൂക്സിനും പ്രതിഫലം കൂട്ടും. ഇദ്ദേഹത്തിന് ഇപ്പോള്‍ ആഴ്ചയില്‍ 50,400 രൂപയാണ് പ്രതിഫലം. അഡ്രിയന്‍ ലെ റൂക്സും ഇന്ത്യയുടെ താരങ്ങളുടെ ശാരീരികക്ഷമത ഉയര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചെന്ന കാര്യത്തില്‍ ബിസിസിഐയ്ക്ക് ഏകസ്വരമാണ്.
ഇന്ത്യയുടെ വിദേശ കോച്ച് ജോണ്‍ റൈറ്റിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാന്‍ യോഗം തീരുമാനിച്ചേക്കും. പക്ഷെ ഇദ്ദേഹത്തിന് നല്കുന്ന പ്രതിഫലത്തുകയില്‍ മാറ്റമുണ്ടാവില്ല. ഇദ്ദേഹത്തിന് ഒരു വര്‍ഷം 84 ലക്ഷം രൂപയാണ് ശമ്പളം.