സച്ചിന്‍ ശസ്ത്രക്രിയയ്ക്ക് യുഎസില്‍
മുംബൈ: ഇടതുകൈയിലെ മോതിരവിരലില്‍ ശസ്ത്രക്രിയയ്ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുഎസിലെത്തി. യുഎസില്‍ ബാള്‍ട്ടിമോറിലുള്ള ഒരു ആശുപത്രിയിലാണ് ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്ക് ശേഷം ആറാഴ്ചക്കാലം സച്ചിന് പൂര്‍ണ്ണവിശ്രമമായിരിക്കും. ലോകകപ്പിലെ മത്സരത്തിനിടയിലാണ് സച്ചിന് വിരലില്‍ പരിക്കേറ്റത്. പക്ഷെ ലോകകപ്പ് പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയായിരുന്നു.
ചെറിയ ഒരു ശസ്ത്രക്രിയയാണെങ്കിലും എപ്പോള്‍ പൂര്‍ണ്ണമായും സുഖപ്പെടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സച്ചിന്‍ അറിയിച്ചു. പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരല്‍ രണ്ടാഴ്ചക്കാലം പ്ലാസ്ററിലായിരിക്കുമെന്നും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.












Click it and Unblock the Notifications