സച്ചിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
ന്യൂയോര്‍ക്ക്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൈവിരലിലെ ശസ്ത്രക്രിയ കഴിഞ്ഞു. യു എസിലെ സിനായി ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രീയ. മൂന്ന് മാസത്തിന് ശേഷം സച്ചിന് കളിയ്ക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ന്യൂസിലാണ്ടുമായി കളിയ്ക്കുന്നതിനിടയ്ക്ക് കഴിഞ്ഞ നവംമ്പറിലാണ് സച്ചിന് കൈവിരലില്‍ പരുക്കേറ്റത്. പന്ത് പിടിയ്ക്കുന്നതിനിടയിലായിരുന്നു പരുക്ക് ഉണ്ടായത്. ഈ പരിക്ക് കാരണം ഈയിടെ നടന്ന ടി.വി.എസ്. കപ്പില്‍ നിന്നും സച്ചിന്‍ വിട്ടു നിന്നു.
എല്ല് രോഗ വിദഗ്ദരായ പാലേയ്, സ്റീവന്‍ ഫ്രീഡ്മാന്‍ എന്നിവരാണ് സച്ചിന്റെ ശസ്ത്രക്രീയ നടത്തിയത്. ഒരുമണിയ്ക്കൂറാണ് ഇതിനെടുത്തത്. ശസ്ത്രക്രീയയുടെ മുറിവ് മാറിയാല്‍ സച്ചിന്‍ ഓക്കുപ്പേഷണല്‍ തെറാപ്പിയ്ക്ക് വിധേയനാവേണ്ടിവരും. വിരലുകള്‍ വേണ്ടവണ്ണം ചലിപ്പിയ്ക്കാനായാണ് ഇത്.
ഏപ്രില്‍ 26 ശനിയാഴ്ചയാണ് ചികില്‍സയ്ക്കായി സച്ചിന്‍ കുടുബസമേതം അമേരിക്കയ്ക്ക് പോയത്.
സച്ചിന്റെ ചികല്‍സാ ചെലവുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വഹിയ്ക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞിരുന്നു












Click it and Unblock the Notifications