ജി വി രാജ ആവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: മികച്ച കായിക താരങ്ങളായ കെ. ജെ. മനോജ് ലാലിനും പ്രീജ ശ്രീധരനും ജി വി രാജ അവാര്‍ഡുകള്‍ നല്‍കി.
ഏപ്രില്‍ 30 ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ സ്ഥാപകനായ കേണല്‍ ജി വി രാജ യുടെ ഓര്‍മ്മയ്ക്കായി കേരളാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ് ഈ അവാര്‍ഡുകള്‍. 50,000 രൂപയും കീര്‍ത്തി മുദ്രയുമാണ് അവാര്‍ഡ്.
ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി കെ. സുധാകരന്‍ സംസാരിച്ചു. എല്ലാ സര്‍ക്കാര്‍ വകുപ്പിലും കായിക താരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് നിയമസഭാ സബ്ജക്റ്റ് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക വികസനത്തിനായി ഓരോ എം എല്‍ എ മാരും എം എല്‍ എ ഫണ്ടിന്റെ ഒരു ഭാഗം വിനിയോഗിയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications