ദ്രാവിഡിന് ഇന്ന് വിവാഹം
ബാംഗ്ലൂര്‍: അതീവ രഹസ്യമായി ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് മെയ് നാല് ഞായറാഴ്ച വിവാഹിതനാവുന്നു. വിവാഹവേദിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ യെലഹങ്കയിലെ അതിര്‍ത്തി രക്ഷാസേനയുടെ പരിശീലനകേന്ദ്രത്തിലാണ് വിവാഹച്ചടങ്ങ്. മഹാരാഷ്ട്ര ശൈലിയിലായിരിക്കും വിവാഹം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഹുല്‍ ദ്രാവിഡ് പത്രക്കാര്‍ക്കും ഫൊട്ടോഗ്രാഫര്‍മാര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. വിവാഹശേഷം ഞായറാഴ്ച വൈകീട്ട് 6.30ന് അദ്ദേഹം താജ് വെസ്റ് എന്‍ഡിലെ ബാള്‍ റൂമില്‍ വാര്‍ത്താലേഖകരുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടക്കും. അതേ സമയം ഈ കൂടിക്കാഴ്ചയില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ദ്രാവിഡ് അപേക്ഷിച്ചിട്ടുണ്ട്.
ഇന്ദിരാനഗറിലെ സൃഷ്ടി എന്ന രാഹുല്‍ ദ്രാവിഡിന്റെ വീട്ടിലും കഴിഞ്ഞ ഏതാനും ദിവസമായി ആരുമില്ല. മെയ് ഒന്നിനു തന്നെ ദ്രാവിഡും കുടുംബവും യെലഹങ്കയിലെ വിവാഹവേദിയിലേക്ക് താമസം മാറ്റിയത്രെ.
ദ്രാവിഡ് ബാംഗ്ലൂരില്‍ രണ്ട് സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് ഞായറാഴ്ചയാണ്. രണ്ടാമത്തേത് മെയ് ആറ് ചൊവാഴ്ചയും.












Click it and Unblock the Notifications