Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജി ട്രോഫി മുംബൈയ്ക്ക്

മുംബൈ: സായ്രാജ് ബഹുതലൈയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ പിന്‍ബലത്തോടെ മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്നാടിനെ തോല്പിച്ചു. കളിയുടെ അഞ്ചാം ദിവസമായ മെയ് എട്ട് വ്യാഴാഴ്ച 141 റണ്‍സിനാണ് മുംബൈ തമിഴ്നാടിനെ കെട്ടുകെട്ടിച്ചത്.

ഇതോടെ 35 തവണ രഞ്ജി കിരീടം നേടിയെന്ന അപൂര്‍വ ബഹുമതി മുംബൈ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ 377 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തമിഴ്നാടിന് 235 റണ്‍സേ എടുക്കാനേ കഴിഞ്ഞുള്ളൂ. തമിഴ്നാടിന് വേണ്ടി മനോഹര ബാറ്റിംഗ് കാഴ്ചവെച്ച ഹേമംഗ് ബദാനി 109 റണ്‍സോടെ സെഞ്ച്വറി നേടിയെങ്കിലും അത് തമിഴ്നാടിന് വിജയം നേടാന്‍ ഉപകരിച്ചില്ല.

വാങ്കഡേ സ്റേഡിയത്തില്‍ ചായ സമയത്തിന് അരമണിക്കൂര്‍ മുമ്പ് തമിഴ്നാടിന്റെ പോരാട്ടം അവസാനിച്ചു. തമിഴ്നാടിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുത സായ്രാജ് ബഹുതലൈയുടെ ബൗളിംഗ് ആക്രമണമാണ് മുംബൈയ്ക്ക് ഈ വിജയം നേടിക്കൊടുത്തത്.

മുംബൈ ഇതിന് മുമ്പ് 1999-2000ല്‍ ആണ് രജ്ഞി കിരീടം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+