കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസീം അക്രം വിരമിക്കുന്നു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ പാകിസ്ഥാന്റെ വസിം അക്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മെയ് 18 ഞായറാഴ്ച ലണ്ടനിലെ സ്കൈ സ്പോര്‍ട്സ് ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിരമിയ്ക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ ഹാംഷയറിന് വേണ്ടി മത്സരിക്കുന്നതിടയിലാണ് യാദൃച്ഛികമായി 36 കാരനായ വസിം അക്രം വിരമിയ്ക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച ഏക ബൗളര്‍ കൂടിയാണ് വസീം അക്രം.

ജീവിതത്തില്‍ എല്ലാറ്റിനും ഒരു അവസാനമുണ്ട്. ഞാന്‍ ക്രിക്കറ്റിന്റെ ഓരോ നിമിഷവും ആസ്വദിച്ചു- വസീം അക്രം പറഞ്ഞു. എനിക്ക് പശ്ചാത്താപമില്ല. എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. - അക്രം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളില്‍ താന്‍ പങ്കെടുക്കില്ലെന്നും അക്രം വ്യക്തമാക്കി. സപ്തംബറിന് ശേഷം തന്റെ ജീവിതം ക്രിക്കറ്റിന് പകരം മറ്റേതെങ്കിലും മേഖലയിലായിരിക്കും. ടെലിവിഷന്‍ രംഗത്തേയ്ക്കോ ക്രിക്കറ്റ് കോച്ചിംഗ് രംഗത്തേയ്ക്കോ താന്‍ മാറുകയാണെന്നും അക്രം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X